ഓസ്ട്രേലിയ സെമി ഫൈനൽ പോലും കാണില്ല. സാധ്യത ടീമുകൾ ഇവ. വോണിന്റെ പ്രവചനം.

ezgif 3 beff3223e6

2023 ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം മൈക്കിൾ വോൺ. വളരെ വ്യത്യസ്തമായ ഒരു പട്ടികയാണ് വോൺ തിരഞ്ഞെടുത്തിരിക്കുന്നത്. ഇത്തവണത്തെ ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയൻ ടീം സെമിഫൈനലിലെത്തില്ല എന്ന പ്രവചനമാണ് വോൺ നടത്തിയിരിക്കുന്നത്. മാത്രമല്ല ഇന്ത്യ, പാകിസ്ഥാൻ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാവും സെമിഫൈനലിൽ സ്ഥാനം പിടിക്കുക എന്നും മൈക്കിൾ വോൺ പറയുന്നു. കഴിഞ്ഞ സമയങ്ങളിലെ ടീമുകളുടെ പ്രകടനവും ഇന്ത്യയിലെ സാഹചര്യങ്ങളും കണക്കിലെടുത്താണ് മൈക്കിൾ വോണിന്റെ ഈ പ്രവചനം.

“ഈയാഴ്ച തുടങ്ങുന്ന ലോകകപ്പിനായി കാത്തിരിക്കുകയാണ്. എന്റെ അഭിപ്രായത്തിൽ സെമിഫൈനലിൽ എത്തുന്ന നാലു ടീമുകൾ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ഇന്ത്യ, പാകിസ്ഥാൻ എന്നിവയാവും.”- തന്റെ ട്വിറ്റർ അക്കൗണ്ടിൽ മൈക്കിൾ വോൺ കുറിച്ചു. ഇതോടൊപ്പം ഈ ലിസ്റ്റിൽ ഇന്ത്യയെ പരാജയപ്പെടുത്തുന്ന ടീമുകൾക്കാണ് ലോകകപ്പ് വിജയിക്കാനുള്ള സാധ്യത എന്നും വോൺ പറയുകയുണ്ടായി.

ഇന്ത്യയിലെ സാഹചര്യങ്ങൾ തന്നെയാണ് പാക്കിസ്ഥാനുള്ളതെന്നും, അതിനാൽ തന്നെ അവിടെ കളിച്ചിട്ടുള്ള ഇംഗ്ലണ്ടിന് കാര്യങ്ങൾ എളുപ്പമാകുമെന്നും വോൺ കൂട്ടിച്ചേർത്തു. മാത്രമല്ല ഓസ്ട്രേലിയക്കെതിരെ കഴിഞ്ഞ സമയങ്ങളിൽ ദക്ഷിണാഫ്രിക്ക നടത്തിയ ഉഗ്രൻ പ്രകടനങ്ങളെ വോൺ പ്രകീർത്തിച്ചിരുന്നു. അതിനാൽ തന്നെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് പകരം താൻ ഓസ്ട്രേലിയ തിരഞ്ഞെടുത്തത് എന്നും വോൺ പറയുന്നു.

Read Also -  രാജസ്ഥാന്‍ ജയിക്കാന്‍ മറന്നു. തുടര്‍ച്ചയായ നാലാം പരാജയം.

നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ് വോണിന്റെ അഭിപ്രായത്തിൽ കിരീടം സ്വന്തമാക്കാൻ സാധ്യതയുള്ള ഒരു ടീം. ഇതുവരെ ഏകദിന ലോകകപ്പ് സ്വന്തമാക്കാൻ സാധിക്കാത്ത ദക്ഷിണാഫ്രിക്കൻ ടീമിനും ഇത്തവണ വലിയ സാധ്യതയാണുള്ളത് എന്നും വോൺ ചൂണ്ടിക്കാണിച്ചിരുന്നു. 31 വർഷങ്ങൾക്ക് ശേഷം കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാക്കിസ്ഥാൻ ടീം ഇത്തവണ ഇന്ത്യയിൽ എത്തുന്നത്. നിലവിലെ സാഹചര്യത്തിൽ പാകിസ്ഥാൻ ടീമിനും ഇന്ത്യൻ കണ്ടീഷൻസ് അനുകൂലമാണ്.

2019 ഏകദിന ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടും ന്യൂസിലാൻഡും തമ്മിലാണ് ആദ്യം മത്സരം നടക്കുന്നത്. അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. നവംബർ 19ന് ഇതേ സ്റ്റേഡിയത്തിൽ തന്നെ ലോകകപ്പിന്റെ ഫൈനൽ മത്സരവും നടക്കും. ഒക്ടോബർ എട്ടിന് ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരം. ശേഷം ഒക്ടോബർ 14ന് ഇന്ത്യ പാകിസ്ഥാനെ നേരിടും.

Scroll to Top