മുംബൈ ജയിക്കുന്നത് കാണാൻ 25 ഫാൻസ്‌ കൂടി: രസകരമായ മറുപടി നൽകി കോഹ്ലി

Kohli and faf selfie scaled

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസൺ അവസാന റൗണ്ടിലേക് കടക്കുകയാണ്. പ്ലേഓഫ് മത്സരങ്ങൾ ആരംഭിക്കാൻ കേവലം ദിവസങ്ങൾ മാത്രം ശേഷിക്കേ യോഗ്യത നേടുന്ന നാലാമത്തെ ടീം ഏതെന്നതാണ് എല്ലാ ക്രിക്കറ്റ്‌ ആരാധകരുടെയും ആകാംക്ഷ.എല്ലാ അർഥത്തിലും സസ്പെൻസ് നിറയുന്ന ചില കളികൾ വരാനിരിക്കേ ഇപ്പോൾ എല്ലാ ക്രിക്കറ്റ്‌ പ്രേമികളുടെയും കണ്ണുകൾ മറ്റന്നാൾ നടക്കുന്ന മുംബൈ ഇന്ത്യൻസ് : ഡൽഹി ക്യാപിറ്റൽസ് മത്സരത്തിലേക്ക് തന്നെ.

കളിയിൽ മുംബൈ ജയിച്ചാൽ ബാംഗ്ലൂർ പ്ലേഓഫിലേക് സ്ഥാനം നേടുമെങ്കിൽ മുംബൈയെ വീഴ്ത്തി പ്ലേഓഫ് യോഗ്യത നേടാനാണ് റിഷാബ് പന്ത് നായകനായ ഡൽഹി ക്യാപിറ്റൽസ് ലക്ഷ്യം. ഇന്നലെ നടന്ന നിർണായക കളിയിൽ ടേബിൾ ടോപ്പർമാരായ ഗുജറാത്തിനെ തോൽപ്പിച്ചാണ് ബാംഗ്ലൂർ ഒരിക്കൽ കൂടി പ്രതീക്ഷകൾ എല്ലാം വർധിപ്പിച്ചത്.

2ab955fb 7ab8 41a8 be2a d2042937700a

മത്സരത്തിൽ തന്റെ ബാറ്റിങ് ഫോമിലേക്ക് തിരികെ എത്തിയ വിരാട് കോഹ്ലിയാണ് എല്ലാ കയ്യടികളും നേടിയത് എങ്കിൽ മത്സരശേഷം താരം പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമായി മാറുന്നത്. ഞങ്ങൾ ഈ കളി ജയിച്ചിട്ടുണ്ട് ഇനി എല്ലാം മുംബൈ ഇന്ത്യൻസ് കൈകളിൽ എന്ന് പറയുകയാണ് കോഹ്ലി.മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയ വിരാട് കോഹ്ലി കളിക്ക് ശേഷം ഡൂപ്ലസ്സിസുമായി ഇന്റർവ്യൂ നടത്തവെയാണ് രസകരമായ ഒരു അഭിപ്രായവുമായി എത്തിയത്.

See also  "ഇവിടെ ആരോടും ഒന്നും പറഞ്ഞു കൊടുക്കേണ്ടതില്ല. ഇത് ചെന്നൈ ടീമാണ്". വിജയത്തിന് ശേഷം ഋതുരാജ്.
97e023c2 427b 49e4 9cf6 fc1ecd2e3a25

“ഞങ്ങൾ രണ്ട്പേരും മുംബൈ ഇന്ത്യൻസ് ടീമിനായി ഗ്രൗണ്ടിൽ ആർപ്പുവിളിക്കാൻ പോലും ഉണ്ടാകും. രണ്ട് ദിവസം വളരെ അധികം ചിൽ ആയി ഇരിക്കാൻ ഞങ്ങൾ ശ്രമിക്കും. ശേഷം ശനിയാഴ്ചയിലെ കളിയിൽ മുംബൈക്ക് രണ്ട് എക്സ്ട്രാ സപ്പോർട്ടമാരെ കൂടി കാണും. രണ്ട് അല്ല 25 സപ്പോർട്ടർമാരെ കാണാൻ സാധിക്കും ” കോഹ്ലി ചിരിച്ചുകൊണ്ട് തുറന്ന് പറഞ്ഞു.

Scroll to Top