ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിനെതിരെയുള്ള പോരാട്ടത്തില്‍ വിവാദ തീരുമാനത്തിലൂടെ മുംബൈ നായകന്‍ രോഹിത് ശര്‍മ്മ പുറത്തായി. 166 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ ഇന്ത്യന്‍സിനു നായകനായ രോഹിത് ശര്‍മ്മയെ ആദ്യ ഓവറില്‍ തന്നെ നഷ്ടമായി.
ടിം സൗത്തി എറിഞ്ഞ പന്തില്‍ ഡിഫന്‍റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പാഡില്‍ തട്ടി വിക്കറ്റ് കീപ്പര്‍ ഷീല്‍ഡണ്‍ ജാക്സണ്‍ ഡൈവ് ചെയ്ത് ക്യാച്ച് പിടിച്ചു. ടീം ഒന്നടങ്കം ക്യാച്ചിനായി അപ്പീല്‍ ചെയ്തെങ്കിലും അംപയര്‍ ഔട്ട് വിധിച്ചില്ലാ. ഉടനെ ശ്രേയസ്സ് അയ്യര്‍ റിവ്യൂ ചെയ്തു.
എന്നാല്‍ റിപ്ലേയില്‍ ബാറ്റില്‍ കൊള്ളുന്നതിന് മുന്‍പും അതിനു ശേഷവും അള്‍ട്രാ എഡ്ജില്‍ സ്പൈക്ക് കണ്ടു. അള്‍ട്രാ എഡ്ജില്‍ സ്പൈക്ക് കണ്ടപ്പോള്‍ ബാറ്റിനും പന്തിനും ഇടയില്‍ വലിയൊരു ഗ്യാപ്പ് ഉണ്ടായിരുന്നു. എന്നാല്‍ തേര്‍ഡ് അംപയര്‍ ഔട്ട് വിധിക്കുകയായിരുന്നു.
6 പന്തില്‍ 2 റണ്‍സാണ് രോഹിത് ശര്‍മ്മ നേടിയത്. തേര്‍ഡ് അംപയറുടെ തീരുമാനം രോഹിത് ശര്‍മ്മക്കും ആരാധകര്‍ക്കും വിശ്വസിക്കാനായില്ലാ.
മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് 52 റണ്‍സിനു പരാജയപ്പെട്ടു. 166 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 113 റണ്‍സില്‍ എല്ലാവരും പുറത്തായി. 51 റണ്‍സ് നേടിയ ഇഷാന്‍ കിഷനാണ് ടോപ്പ് സ്കോറര്‍
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. ഓപ്പണർമാർ മികച്ച തുടക്കം നൽകിയിട്ടും ജസ്പ്രീത് ബുമ്രയുടെ ബോളിങ്ങിനു മുന്നിൽ മധ്യനിരയും വാലറ്റവും തകർന്നുപോയതാണു കൊൽക്കത്തയെ കൂറ്റൻ സ്കോറിൽനിന്ന് അകറ്റിയത്. ജസ്പ്രീത് ബുമ്രയുടെ അഞ്ച് വിക്കറ്റ് പ്രകടനം കൊൽക്കത്തയെ 165ൽ ഒതുക്കി. നാല് ഓവറിൽ 10 റൺസ് മാത്രം വിട്ടുകൊടുത്താണ് ബുമ്ര അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കിയത്