ചരിത്രം കുറിച്ച് കാര്‍ത്തിക് മെയ്യപ്പന്‍. ശ്രീലങ്കകെതിരെ ഹാട്രിക്കുമായി യു.ഏ.ഈ താരം

ടി20 ലോകകപ്പ് യോഗ്യത മത്സരത്തില്‍ കരുത്തരായ ശ്രീലങ്കകെതിരെ ഹാട്രിക്ക് നേട്ടവുമായി യു.ഏ.ഈ താരം കാര്‍ത്തിക് മെയ്യപ്പന്‍. മത്സരത്തിന്‍റെ 15ാം ഓവറില്‍ ബനുക രാജപക്സെ, ചരിത് അസലങ്ക ദാസുന്‍ ഷനക എന്നിവരെ പുറത്താക്കിയാണ് ഹാട്രിക്ക് സ്വന്തമാക്കിയത്.

ഐസിസി ടി20 ലോകകപ്പ് ചരിത്രത്തിൽ ഹാട്രിക് നേടുന്ന അഞ്ചാമത്തെ ബൗളറും ലോകകപ്പ് ചരിത്രത്തിൽ ഹാട്രിക്ക് നേടുന്ന ആദ്യ അസോസിയേറ്റ് രാജ്യത്തുനിന്നുള്ള ബൗളർ കൂടിയാണ് കാർത്തിക് മെയ്യപ്പൻ. മത്സരത്തില്‍ 4 ഓവര്‍ ബൗള്‍ ചെയ്ത താരം 19 റണ്‍സ് വഴങ്ങിയണ് ഈ 3 വിക്കറ്റ് നേട്ടം

രണ്ടാം മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് യുഎഇക്കെതിരെ ആദ്യം ബാറ്റ് ചെയ്‌ത ലങ്ക 20 ഓവറില്‍ എട്ട് വിക്കറ്റിന് 152 റണ്‍സാണെടുത്തത്. 60 പന്തില്‍ 74 റണ്‍സ് നേടിയ നിസങ്കയാണ് ടോപ്പ് സ്കോറര്‍. ധനജയ ഡീസില്‍വ 33 റണ്‍സ് നേടി.