എന്തൊരു ഭാഗ്യം : സ്റ്റമ്പിൽ കൊണ്ടിട്ടും ഔട്ട്‌ അല്ല.

maxi survives

ഐപിൽ പതിനഞ്ചാം സീസണിലെ പ്ലേഓഫ് പ്രതീക്ഷകൾ എല്ലാം ഒരിക്കൽ കൂടി വളരെ അധികം സജീവമാക്കി ബാംഗ്ലൂർ ടീമിന് ജയം. ഇന്നലെ നടന്ന കളിയിൽ ശക്തരായ ഗുജറാത്തിനെയാണ് ബാംഗ്ലൂർ ടീം തോൽപ്പിച്ചത്.എട്ട് വിക്കെറ്റ് ജയം സ്വന്തമാക്കിയ ബാംഗ്ലൂർ ടീം പോയിന്റ് ടേബിളിൽ നാലാമത് എത്തിയപ്പോൾ മുംബൈ : ഡൽഹി മത്സരം ഫാഫ് ഡൂപ്ലസ്സിനും ടീമിനും നിർണായകമായി മാറുകയാണ്.

ഡൽഹി ഈ കളിയിൽ തോറ്റാൽ ബാംഗ്ലൂർ പ്ലേഓഫിലേക്ക് യോഗ്യത നേടും. ഇന്നലെ നടന്ന കളിയിൽ ആൾറൗണ്ട് മികവാണ് ബാംഗ്ലൂർ ടീമിന് ജയം സമ്മാനിച്ചത്. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഗുജറാത്തിനെ വെറും 168 ല്‍ ഒതുക്കിയ ടീം 18.4 ഓവറിൽ രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു.

ഈ സീസണിൽ ഉടനീളം മോശം ബാറ്റിങ് ഫോമിന്റെ പേരിൽ രൂക്ഷ വിമർശനം കേട്ട വിരാട് കോഹ്ലിയുടെ അർദ്ധ സെഞ്ച്വറിയാണ് ബാംഗ്ലൂർ ടീമിന് ജയം ഒരുക്കിയത്. പതിവില്‍ നിന്നും വ്യത്യസ്തമായി മികച്ച ഷോട്ടുകളിൽ കൂടി മുന്നേറിയ കോഹ്ലി 54 ബോളിൽ എട്ട് ഫോറും രണ്ട്‌ സിക്സും അടക്കം 73 റൺസ്‌ നേടിയപ്പോൾ ക്യാപ്റ്റൻ ഫാഫ് 44 റൺസുമായി തിളങ്ങി.

See also  സര്‍ഫറാസിനെ സ്വന്തമാക്കാന്‍ 3 ഫ്രാഞ്ചൈസികള്‍. ആര് സ്വന്തമാക്കും ?

അതേസമയം വിരാട് കോഹ്ലി, ഫാഫ് വിക്കറ്റുകൾ നഷ്ടമായ ശേഷം എത്തിയ ഗ്ലെൻ മാക്സ്വെൽ വെടിക്കെട്ട് ബാറ്റിംഗുമായി മത്സരം ബാംഗ്ലൂരിന് അനുകൂലമാക്കി.വെറും 18 ബോളിൽ 5 ഫോറും രണ്ട് സിക്സും അടക്കം മാക്സ്വെൽ 40 റൺസ്‌ നേടിയപ്പോൾ ഒരു രസകരമായ സംഭവം മത്സരത്തിൽ നടന്നു.

നായകന്‍റെ വിക്കെറ്റ് നഷ്ടമായ ശേഷം ക്രീസിലേക്ക് എത്തിയ മാക്സ്വെൽ തുടക്ക ഓവറിൽ തന്നെ വമ്പൻ ഷോട്ടിനായി ശ്രമിച്ചു. എന്നാൽ റാഷിദ്‌ ഖാൻ ഓവറിൽ പൂജ്യം റൺസ്‌ നിൽക്കേ താരത്തിന് പിഴച്ചപ്പോൾ സ്റ്റമ്പ്സിൽ ബോൾ കൊണ്ടിരുന്നു. അതേസമയം എല്ലാ കാണികളിലും അടക്കം ഞെട്ടൽ സൃഷ്ടിച്ച് സ്റ്റമ്പ്സിൽ കൊണ്ടിട്ടും ബെയിൽസ് വീണില്ല. ഒരുവേള റാഷിദ്‌ ഖാൻ പോലും തന്റെ ഈ ഒരു നിർഭാഗ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല.

Scroll to Top