1079 ദിവസത്തിനു ശേഷം ആദ്യ സിക്സ്. അതും സ്റ്റേഡിയത്തിനു പുറത്ത്.

IMG 20210409 225454

2021 ഐപിഎല്‍ സീസണിനു മുന്നോടിയായുള്ള ലേലത്തില്‍ വന്‍ തുക മുടക്കിയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഗ്ലെന്‍ മാക്സ്വെല്ലിനെ ടീമിലെത്തിച്ചത്. ചെന്നൈയുമായുള്ള പൊരിഞ്ഞ ലേലത്തിനൊടുവില്‍ 14.25 കോടിക്കാണ് ഓസ്ട്രേലിയന്‍ താരത്തെ സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണില്‍ ഒരു സിക്സ് പോലും നേടാത്ത താരമായിരുന്നു മാക്സ്വെല്‍. എന്നാല്‍ മുംബൈക്കെതിരെയുള്ള ഉദ്ഘാടന മത്സരത്തില്‍ സിക്സ് വരള്‍ച്ചക്ക് അവസാനമായി. ക്രുണാല്‍ പാണ്ട്യയുടെ പന്ത് സ്റ്റേഡിയത്തിനു പുറത്ത് എത്തിച്ചാണ് മാക്സ്വെല്‍ തന്‍റെ വരവറിയിച്ചത്. 100 മീറ്റര്‍ സിക്സാണ് ചെപ്പോക്കില്‍ പിറന്നത്.

1079 നു ശേഷമാണ് ഐപിഎല്ലില്‍ മാക്സ്വെല്ലിന്‍റെ സിക്സ് പിറക്കുന്നത്. 2018 ഏപ്രില്‍ 27 നായിരുന്നു ഓസ്ട്രേലിയന്‍ താരത്തിന്‍റെ അവസാന സിക്സ്. ഇതിനു ശേഷം നടന്ന 19 ഇന്നിംഗ്സില്‍ ഗ്ലെന്‍ മാക്സ്വെല്ലിനു സിക്സ് നേടാന്‍ സാധിച്ചില്ലാ. മത്സരത്തില്‍ 28 പന്തില്‍ 3 ഫോറും 2 സിക്സും സഹിതം 39 റണ്ണാണ് നേടിയത്.

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.
Scroll to Top