ചെന്നൈയ്ക്ക് വീണ്ടും തിരിച്ചടി. സ്റ്റാർ പേസറും പരിക്ക്മൂലം പുറത്ത്.

pathirana csk

2024 ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കാൻ കേവലം ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഈ സമയത്ത് ഒരു വമ്പൻ തിരിച്ചടി തന്നെയാണ് ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണുകളിൽ ചെന്നൈ സൂപ്പർ കിംഗ്സിനായി പ്രധാന റോൾ വഹിച്ച താരമാണ് ശ്രീലങ്കൻ പേസർ മതിഷ പതിരാന.

എന്നാൽ 2024 സീസണിന് മുൻപായി പതിരാനയ്ക്ക് പിൻതുടയ്ക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ 12 മത്സരങ്ങളിൽ നിന്ന് 19 വിക്കറ്റുകളാണ് ഈ സൂപ്പർ പേസർ നേടിയത്. പക്ഷേ ശ്രീലങ്കയുടെ ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കിടെ ഇപ്പോൾ പതിരാനയ്ക്ക് പരിക്കേറ്റിരിക്കുകയാണ്.

pathirana ronaldo celebration

പരിക്കു മൂലം പതിരാന ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ കളിക്കില്ല എന്നാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ഇതേ സംബന്ധിച്ചുള്ള സ്ഥിരീകരണം നടത്തിയത്. തങ്ങളുടെ ട്വിറ്റർ അക്കൗണ്ട് വഴിയായിരുന്നു പതിരാനയുടെ സാഹചര്യങ്ങൾ ക്രിക്കറ്റ് ബോർഡ് പുറത്തുവിട്ടത്.

“മൂന്നാം ട്വന്റി20യ്ക്കുള്ള സെലക്ഷനിൽ നിന്ന് പതിനാനയെ മാറ്റി നിർത്തിയിട്ടുണ്ട്. അവന്റെ ഇടത്തെ കാലിന്റെ പിൻതുടയ്ക്ക് പരിക്കു പറ്റിയത് മൂലമാണ് ഇത്തരത്തിൽ മാറ്റി നിർത്തിയിരിക്കുന്നത്. രണ്ടാം ട്വന്റി20 മത്സരത്തിൽ പന്ത് എറിയുന്നതിനിടയായിരുന്നു പതിരാനയ്ക്ക് പരിക്കേറ്റത്.”- ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിൽ കുറിച്ചിരിക്കുന്നു.

See also  ക്യാപ്റ്റനായത് ഹാർദിക്കിന്റെ തെറ്റാണോ? എന്തിനാണ് കൂവുന്നത്? - പിന്തുണയുമായി സൗരവ് ഗാംഗുലി.

അഞ്ചു തവണ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയിട്ടുള്ള ചെന്നൈ സൂപ്പർ കിംഗ്സിനെ സംബന്ധിച്ച് ഈ വാർത്ത വളരെ ആശങ്ക ഉണ്ടാക്കുന്നതാണ്. ചെന്നൈയുടെ ബാംഗ്ലൂരിനെതിരായ ആദ്യ ഐപിഎൽ മത്സരത്തിൽ കളിക്കേണ്ട താരമാണ് പതിരാന.

മാത്രമല്ല ഇതിനോടകം തന്നെ ചെന്നൈക്ക് തങ്ങളുടെ സ്റ്റാർ ഓപ്പണർ ഡെവൻ കോൺവെയുടെ സേവനം ഐപിഎല്ലിന്റെ ആദ്യ പകുതിയിൽ നഷ്ടമായിട്ടുണ്ട്. വിരലിന് പരിക്കേറ്റതിന് മൂലമാണ് ഡെവൻ കോൺവെ ഐപിഎല്ലിന്റെ ആദ്യ പകുതിയിൽ നിന്ന് മാറി നിൽക്കുന്നത്. ഇതിനൊപ്പം പതിനാനയുടെ സേവനം കൂടി നഷ്ടപ്പെട്ടാൽ ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടെ മുഴുവൻ തന്ത്രങ്ങളിൽ മാറ്റം വരുത്തേണ്ടി വരും.

ഇത്തരത്തിൽ ഒരു മാറ്റത്തിന് തയ്യാറായാൽ ചെന്നൈ ബംഗ്ലാദേശ് പേസർ മുസ്തഫിസൂർ റഹ്മാനെ തങ്ങളുടെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താനാണ് സാധ്യത. 2024 ലേലത്തിൽ രണ്ടു കോടി രൂപയ്ക്കായിരുന്നു മുസ്തഫിസുറിനെ ചെന്നൈ തങ്ങളുടെ ടീമിൽ എടുത്തത്. പൊതുവേ സ്ലോ ആയ ചെന്നൈ പീച്ചിൽ വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുന്ന താരമാണ് മുസ്തഫിസർ റഹ്മാൻ. ചെന്നൈക്ക് തങ്ങളുടെ ബെഞ്ച് ശക്തി പരീക്ഷിക്കാനുള്ള അവസരം കൂടിയാണ് ഈ പരിക്കുകൾ ഉണ്ടാക്കിയിരിക്കുന്നത്.

Scroll to Top