ഐസിസി ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഓസ്ട്രേലിയ ഫൈനലില്‍ പ്രവേശിച്ചു. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ ഓസ്ട്രേലിയ മറികടന്നു. ഒരു ഘട്ടത്തില്‍ 96 ന് 5 എന്ന നിലയില്‍ നിന്നുമാണ് ഓസ്ട്രേലിയയുടെ തിരിച്ചു വരവ്വ്.
ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച ബോളറില്‍ ഒരാളായ ഷഹീന്‍ അഫ്രീദി എറിഞ്ഞ 19ാം ഓവറിലെ അവസാന മൂന്നു പന്തില്‍ തുടര്‍ച്ചയായ മൂന്നു സിക്സ് പറത്തിയാണ് മാത്യൂ വേയ്ഡ് ഓസ്ട്രേലിയയെ ഫൈനലില്‍ എത്തിച്ചത്. തൊട്ടു മുന്‍പത്തെ പന്തില്‍ മാത്യൂ വേയ്ഡിനെ ഹസ്സന്‍ അലി ഡ്രോപ്പ് ചെയ്തിരുന്നു.
സ്റ്റോയിനിസ് 31 പന്തിൽ 2 ഫോറും 2 സിക്സുമടക്കം 40 റൺസും മാത്യൂ വേഡ് 17 പന്തിൽ 2 ഫോറും 4 സിക്സുമടക്കം 41 റൺസ് നേടി പുറത്താകാതെ നിന്നു. നവംബർ 14 ന് ദുബായിലാണ് ഫൈനൽ പോരാട്ടം. മറുഭാഗത്ത് സെമിഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപെടുത്തിയാണ് ന്യൂസിലാൻഡ് ഫൈനലിലെത്തിയിരിക്കുന്നത്.