ഇംഗ്ലണ്ട്, ന്യൂസിലാൻഡ് ടീമുകളെ നോക്കി പഠിക്കൂ :ഇന്ത്യക്ക് ഉപദേശവുമായി സെവാഗ്

വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യൻ ടീം കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി ലോക ക്രിക്കറ്റിലെ ഒന്നാം നമ്പർ ടീമാണ്. സ്വന്തം മണ്ണിലും കൂടാതെ വിദേശത്തും തുടർച്ചയായി പരമ്പരകൾ ജയിക്കുന്ന ടീം ഇന്ത്യക്ക് ഇത്തവണത്തെ ടി :20 വേൾഡ് കപ്പിൽ ഏറ്റവും അധികം സാധ്യതകൾ കൽപ്പിക്കപ്പെട്ടിരുന്നു.എന്നാൽ ഇത്തവണ കിരീടം നേടുമെന്ന് എല്ലാവരും വിശ്വസിച്ച ടീം ഇന്ത്യക്ക് സംഭവിച്ച തകർച്ച എല്ലാ അർഥത്തിലും പൂർണ്ണമായിരുന്നു.9 വർഷങ്ങൾ ശേഷം ലോകകപ്പ് സെമി ഫൈനൽ പോലും കാണാതെ ടീം ഇന്ത്യ പുറത്തായപ്പോൾ അടുപ്പിച്ച് നടന്ന മത്സരങ്ങൾ കൂടാതെ ഐപിഎല്ലിന്റെ വരവ് താരങ്ങളെ തളർത്തിയെന്നുള്ള വിമർശനം ശക്തമായിരുന്നു.ലോകകപ്പ് തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീം മാനേജ്മെന്റ് എതിരെ അതിരൂക്ഷ വിമർശനമാണ് ഉയർന്നത്. അതേസമയം ഇന്ത്യൻ ടീം ചില കാര്യങ്ങളിൽ കിവീസ്, ഇംഗ്ലണ്ട് ടീമുകളെ മാതൃകയാക്കണം എന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരമായ സെവാഗ്.

നിലവിൽ ഐസിസി ടൂർണമെന്റുകളിൽ കിരീടം സ്വന്തമാക്കാൻ കഴിയാത്ത ഒരു ടീമായി ഇന്ത്യ മാറി കഴിഞ്ഞു. മികച്ച ഒരു ടീമുമായി എത്തുമ്പോൾ എല്ലാ അരികെ വരെ എത്തി മടക്കം നേടുന്ന ഇന്ത്യൻ ടീം ഇക്കാര്യത്തിൽ സ്ഥിരതായർന്ന മികവ് ലോകകപ്പ് വേദികളിൽ പുറത്തെടുക്കുന്ന കിവീസ്, ഇംഗ്ലണ്ട് ടീമുകൾ കൂടി നോക്കി പഠിക്കണമെന്നും സെവാഗ് ഇപ്പോൾ തുറന്ന് പറയുന്നു. കൂടാതെ എക്കാലവും പ്രതിഭകളുടെ കാര്യത്തിൽ ഇന്ത്യക്ക് ഒരു ക്ഷാമവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

“ടി :20, ഏകദിന ഫോർമാറ്റുകളിൽ എങ്ങനെ പോസിറ്റീവ് ക്രിക്കറ്റ്‌ കളിക്കാം എന്നത് നമ്മൾ അവരിൽ നിന്നും വേഗം പഠിച്ചെടുക്കണം. ഏതൊരു ഫോർമാറ്റിലും കിവീസ്, ഇംഗ്ലണ്ട് ടീമുകളെ അനായാസം തോൽപ്പിക്കാൻ ഇന്ത്യക്ക് സാധിക്കും. പക്ഷേ സ്വയം ഗ്രൗണ്ടിൽ എത്തി പലതും തെളിയിക്കാൻ ഇന്ത്യൻ താരങ്ങൾ എല്ലാം മറക്കുന്നു. ടി :20, ഏകദിന ക്രിക്കറ്റ്‌ എന്നിവ പോസിറ്റീവായി താരങ്ങൾ എല്ലാം കളിക്കേണ്ട മത്സരങ്ങളാണ്. ഇക്കാര്യം കൂടി പഠിച്ചെടുത്താൽ കിരീടങ്ങൾ ഇനിയും കരസ്ഥമാക്കുവാൻ നമുക്ക് കഴിയും “സെവാഗ് ചൂണ്ടികാട്ടി