വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ രണ്ടാം മത്സരം ആരംഭിക്കാന്‍ വൈകും. നേരത്തെ നിശ്ചിയിച്ചിച്ച 8 മണിക്കല്ലാ മത്സരം ആരംഭിക്കുന്നത്. രണ്ട് മണിക്കൂര്‍ വൈകി ഇന്ത്യന്‍ സമയം രാത്രി 11 മണിക്കാണ് പോരാട്ടം തുടങ്ങുക. ലഗേജ് എത്തുന്നതില്‍ കാലതാമസം നേരിട്ടതിനാലാണ് ഈ സമയ മാറ്റം.
നേരത്തെ 10 മണിക്ക് മത്സരം ആരംഭിക്കുമെന്ന് അറിയിച്ചെങ്കിലും സമയം നീട്ടുകയായിരുന്നു. ”വിന്‍ഡീസ് ക്രിക്കറ്റിന്‍റെ നിയന്ത്രണത്തിനപ്പുറമുള്ള സാഹചര്യങ്ങൾ കാരണം, ട്രിനിഡാഡിൽ നിന്ന് സെന്റ് കിറ്റ്‌സിലേക്ക് ടീം ലഗേജുകള്‍ എത്തിച്ചേരേണ്ടതില്‍ കാലതാമസം ഉണ്ടായിട്ടുണ്ട്. തൽഫലമായി, ഇന്നത്തെ മത്സരം (രണ്ടാം ടി20) ഉച്ചയ്ക്ക് 01:30 ന് ആരംഭിക്കും ( 12:30 ജമൈക്ക / രാത്രി 11 മണി ഇന്ത്യ).” വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
ആദ്യ മത്സരത്തില്‍ സമ്പൂര്‍ണ്ണ വിജയവുമാണ് ഇന്ത്യ എത്തുന്നത്. മധ്യനിര പരാജയപ്പെട്ടുവെങ്കിലും ടോപ്പ് ഓഡറില്‍ രോഹിത് ശര്‍മ്മയുടെ അര്‍ദ്ധസെഞ്ചുറിയും ഫിനിഷിങ്ങില്‍ ദിനേശ് കാര്‍ത്തികും ചേര്‍ന്ന് ഇന്ത്യയ മികച്ച സ്കോറില്‍ എത്തിച്ചിരുന്നു. ബോളിംഗിലാകട്ടെ ജഡേജ – ബിഷ്ണോയി – അശ്വിന്‍ കൂട്ടുകെട്ട് വിക്കറ്റുകളെടുത്ത് 68 റണ്‍സ് വിജയമാണ് നേടിയെടുത്തത്.
ഇംഗ്ലണ്ടിനെതിരായ ടി20യിൽ രോഹിതിനൊപ്പം ഓപ്പണറായി എത്തിയത് ഋഷഭ് പന്തായിരുന്നുവെങ്കിൽ, വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ മത്സരത്തിൽ സൂര്യകുമാർ യാദവാണ് ആ റോൾ കൈകാര്യം ചെയ്തത്. ഈ വർഷം ടി20യിൽ ഇന്ത്യയുടെ ഏഴാമത്തെ ഓപ്പണറായി മാറിയ സൂര്യകുമാർ. അത് ഇന്നും തുടരമോ എന്നതാണ് നിലനില്‍ക്കുന്ന പ്രധാന ചോദ്യം. ആദ്യ മത്സരം വിജയിച്ച ഇലവനില്‍ നിന്നും മാറ്റത്തിനു സാധ്യതയില്ലാ.
കഴിഞ്ഞ മത്സരത്തില്‍ വിന്‍ഡീസിനു ഒരിക്കല്‍ പോലും ഇന്ത്യയെ വെല്ലുവിളിക്കാന്‍ ആയില്ലാ. ബാറ്റിംഗില്‍ വലിയ പേരുകള്‍ നിരാശപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ബ്രാണ്ടന്‍ കിംഗും റൊമാരിയോ ഷെഫേഡും പ്ലേയിങ്ങ് ഇലവനില്‍ തിരിച്ചെത്തിയേക്കും.