ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വിവാദ സംഭവങ്ങളില്‍ ശിക്ഷ വിധിച്ചു ഐപിഎല്‍ കമിറ്റി. രാജസ്ഥാന്‍ റോയല്‍സ് – ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിലെ അവസാന ഓവറിലെ മൂന്നാം പന്തില്‍ നോബോള്‍ വിളിച്ചില്ലാ എന്ന കാരണത്താല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
ക്യാപ്റ്റനായ റിഷഭ് പന്ത് ബാറ്റര്‍മാരായ പവലിനോടും കുല്‍ദീപ് യാദവിനോടും ഡഗ്ഔട്ടിലേക്ക് മടങ്ങാനും ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹി പരിശീലക അംഗമായ പ്രവീണ്‍ ആംറെ ഗ്രൗണ്ടില്‍ പ്രവേശിച്ചു അംപയറുമാരോട് സംസാരിച്ചത് വിവാദം ആളി കത്തി. ഇപ്പോഴിതാ ഈ സംഭവത്തിന്‍റെ പേരില്‍ താരങ്ങള്‍ക്കും പ്രവീണ്‍ അംറക്കും ശിക്ഷ വിധിച്ചിരിക്കുകയാണ്.
ഐപിഎല്‍ കോഡ് ഓഫ് കണ്ടക്ട് ലംഘിച്ചതിന്‍റെ കാരണത്താലാണ് ശിക്ഷ വിധിച്ചത്. ക്യാപ്റ്റനായ റിഷഭ് പന്ത് മാച്ച് ഫീയുടെ 100 ശതമാനം പിഴ ശിക്ഷയായി നല്‍കണം. സഹതാരം ശാര്‍ദ്ദൂല്‍ താക്കൂറിനു മാച്ച് ഫീയുടെ 50 ശതമാനമാണ് പിഴയായി അടക്കേണ്ടത്. കൂട്ടത്തില്‍ ഏറ്റവും വലിയ ശിക്ഷ ലഭിച്ചത് അസിസ്റ്റന്‍റ് കോച്ച് പ്രവീണ്‍ അംറക്കാണ്.
മാച്ച് ഫീയുടെ 100 ശതമാനവും ഒരു മത്സരവും കോച്ചിനു നഷ്ടമാകും. കൊല്‍ക്കത്തക്കെതിരെയുള്ള മത്സരം കോച്ചിനു നഷ്ടമാകും.