സഞ്ജു സഞ്ജു :ആർപ്പുവിളിച്ച് കാണികൾ. അമ്പരന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍

Picsart 22 06 28 21 30 14 035

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ അയർലാൻഡ് ടി :20 പരമ്പരയിലെ രണ്ടാം ടി :20യിലും ടോസ് ഭാഗ്യം ഹാർദിക്ക് പാണ്ട്യക്ക്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ട്യ ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോൾ എല്ലാ ക്രിക്കറ്റ്‌ പ്രേമികളും കാത്തിരുന്ന ആ ചോദ്യത്തിന് അടക്കം ഉത്തരം എത്തി. എല്ലാ മലയാളികളുടെ പ്രാർത്ഥനകൾക്കും ഒടുവിൽ സഞ്ജുവിന് രണ്ടാം ടി :20യിൽ ഇന്ത്യൻ പ്ലായിങ് ഇലവനിലേക്ക് അവസരം ലഭിച്ചു. പരിക്ക് കാരണം ഒന്നാം ടി :20യിൽ ബാറ്റ് ചെയ്യാതെ പരിക്കേറ്റ് പോയ ഓപ്പണർ ഋതുരാജ് ഗെയ്ക്ഗ്വാദിനു പകരമാണ് സഞ്ജു ടീമിലേക്ക് എത്തിയത്.

ഗെയ്ക്ഗ്വാദ് പകരം ഓപ്പണർ റോളിലാണ് സഞ്ജു ടീമിലേക്ക് വന്നത്.അതിനാൽ തന്നെ മലയാളി താരമാണ് ഇഷാൻ കിഷനൊപ്പം ഓപ്പണിങ് ചെയ്യാൻ എത്തിയത്. അതേസമയം എല്ലാ ക്രിക്കറ്റ്‌ പ്രേമികളിലും വളരെ ഏറെ വൈറലായി മാറുന്നത് സഞ്ജുവിന് സ്റ്റേഡിയത്തിലെ കാണികൾ നൽകിയ സ്വീകരണം തന്നെ. ടോസ് സമയം ക്യാപ്റ്റൻ ഹാർദിക്ക് പാണ്ട്യ ഋതുരാജ് പകരം സഞ്ജു സാംസൺ കളിക്കുമെന്നുള്ള കാര്യം പറഞ്ഞാപ്പോഴണ് കാണികൾ എല്ലാം തന്നെ അവരുടെ സന്തോഷം പ്രകടിപ്പിച്ചത്.

See also  സഞ്ജു മാജിക്. കിടിലൻ ത്രോയിൽ ലിവിങ്സ്റ്റൺ പുറത്ത്. (വീഡിയോ)

ഹാർഥിക്ക് ടോസ് സമയം സഞ്ജു പേര് പറഞ്ഞ ഉടനെ കാണികൾ എല്ലാം വളരെ ആവേശപൂർവ്വം സഞ്ജു സഞ്ജു എന്ന് ആർപ്പുവിളിക്കുകയായിരുന്നു. ഒരുവേള കാണികളുടെ ഈ ഒരു സന്തോഷവും ആർപ്പുവിളികളും എല്ലാം തന്നെ എല്ലാവരിലും ഞെട്ടൽ സൃഷ്ടിച്ചു. ഇതിനകം തന്നെ ഈ ഒരു വീഡിയോ വൈറലായി മാറി കഴിഞ്ഞു.

Scroll to Top