ഗില്ലും കോഹ്ലിയുമല്ല, അവനാണ് ഈ ലോകകപ്പിൽ വിലസാൻ പോവുന്നത്. ഓസീസ് താരത്തിന്റെ പ്രവചനം.

Gill rankings rise scaled

2023 ഏകദിന ലോകകപ്പ് ആരംഭിക്കാൻ കേവലം 3 ദിവസങ്ങൾ കൂടി മാത്രമാണ് ബാക്കിയുള്ളത്. 12 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ മണ്ണിലേക്ക് ഒരു ഏകദിന ലോകകപ്പ് എത്തുന്നത്. 2015 ലോകകപ്പിലും 2019 ലോകകപ്പിലും ആതിഥേയരായ ടീമായിരുന്നു കിരീടം ചൂടിയത്. അതിനാൽ തന്നെ 2023 ഏകദിന ലോകകപ്പിലേക്ക് വരുമ്പോൾ ഇന്ത്യയ്ക്കാണ് വലിയ പ്രതീക്ഷ.

ഇന്ത്യയെ ഫേവറേറ്റുകളായി പല മുൻ താരങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യയിൽ വലിയ സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട് എന്നതും സവിശേഷതയാണ്. പ്രധാനമായും ഇന്ത്യൻ പിച്ചുകൾ ബാറ്റിംഗിനെ അനുകൂലിക്കാനാണ് പതിവ്. ഈ സാഹചര്യത്തിൽ ഇന്ത്യൻ നിരയിൽ വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ തുടങ്ങിയവർ തിളങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത്തവണത്തെ ലോകകപ്പിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് ഇന്ത്യൻ നായകൻ രോഹിത് ശർമയായിരിക്കും എന്നാണ് ബാറ്റർ മാർനസ് ലബുഷൈൻ പറയുന്നത്.

ഫോക്സ് സ്പോർട്സ് ചാനലിനോട് സംസാരിക്കവെയാണ് ലബുഷൈൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ആക്രമണപരമായി കളിച്ച റൺസ് ഉയർത്താനുള്ള രോഹിത് ശർമയുടെ കഴിവിനെ പ്രശംസിച്ച് കൊണ്ടാണ് ലബുഷൈൻ സംസാരിച്ചത്. “അതിസാഹസികമായ ഷോട്ടുകൾ കളിക്കാതെ തന്നെ അതിവേഗത്തിൽ റൺസ് കണ്ടെത്താൻ ഇന്ത്യയുടെ നായകൻ രോഹിത് ശർമ്മയ്ക്ക് സാധിക്കും. ഒരു ബാറ്റർ എന്ന നിലയിൽ ഒരുപാട് കഴിവുകളുള്ള താരമാണ് അദ്ദേഹം. ക്രീസിലുറച്ചാൽ രോഹിത് ശർമയെ പുറത്താക്കുക എന്നത് വലിയ പ്രയാസമുള്ള ഒരു കാര്യം കൂടിയാണ്.”- ലബുഷൈൻ പറയുന്നു.

Read Also -  ഹാരിസ് റോഫ് പന്തിൽ കൃത്രിമം കാട്ടി. ആരോപണവുമായി അമേരിക്കൻ ബോളർ.

ഇന്ത്യക്കെതിരെ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ശേഷമാണ് ഓസ്ട്രേലിയ ഏകദിന ലോകകപ്പിനായി തയ്യാറെടുക്കുന്നത്. ഏകദിന പരമ്പരയ്ക്കുശേഷം രോഹിത് ശർമയുമായി സംസാരിച്ച കാര്യവും ലബുഷൈൻ വ്യക്തമാക്കുന്നു. “ഏകദിന പരമ്പര കഴിഞ്ഞ ശേഷം രോഹിത്തിനൊപ്പമാണ് ഞാൻ നടന്നുപോയത്.

നിങ്ങൾ ചെയ്യുന്നതെല്ലാം ഞാൻ ശ്രദ്ധിക്കുന്നുണ്ട് എന്ന് ഞാൻ രോഹിത്തിനോട് പറഞ്ഞിരുന്നു. ഒപ്പം, താങ്കളിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്നു എന്ന് അദ്ദേഹത്തോട് പറയുകയുണ്ടായി. ആ സമയത്ത് രോഹിത് പറഞ്ഞത് ഇന്ത്യയിൽ നിങ്ങൾ സന്ദർശക ടീമാണ് എന്നാണ്. അതിനാൽ തന്നെ ഓരോ മത്സരങ്ങൾക്ക് ശേഷവും കൂടുതൽ പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകാനാണ് ശ്രമിക്കേണ്ടത് എന്നും രോഹിത് പറഞ്ഞിരുന്നു.”- ലബുഷൈൻ കൂട്ടിച്ചേർക്കുന്നു.

ഒരു ഓപ്പണർ എന്ന നിലയിൽ വളരെ മികച്ച റെക്കോർഡുകളാണ് ഇന്ത്യയുടെ നായകനായ രോഹിത് ശർമയ്ക്കുള്ളത്. ഏകദിന ക്രിക്കറ്റിൽ ഇതുവരെ 3 തവണ ഇരട്ട സ്വന്തമാക്കാൻ രോഹിത്തിന് സാധിച്ചിട്ടുണ്ട്. ഇത്തവണത്തെ ലോകകപ്പിലും വളരെ മികച്ച പ്രകടനങ്ങളാണ് രോഹിത്തിൽ നിന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നത്. 2023 ഏഷ്യാകപ്പിലും തിളങ്ങാൻ രോഹിത് ശർമ്മയ്ക്ക് സാധിച്ചിരുന്നു. ഓസ്ട്രേലിയക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയിലെ മൂന്നാം മത്സരത്തിൽ പവർപ്ലേയ്ക്കുള്ളിൽ തന്നെ ഒരു തകർപ്പൻ അർത്ഥസെഞ്ച്വറി സ്വന്തമാക്കാൻ രോഹിത്തിന് സാധിച്ചിരുന്നു.

Scroll to Top