ലക്നൗ സൂപ്പര്‍ ജയന്‍റസിനു വന്‍ തിരിച്ചടി. ഏഴര കോടിയുടെ താരം കളിക്കാന്‍ എത്തില്ലാ.

2022 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിനു മുന്നോടിയായി പുതിയ ടീമായ ലക്നൗ സൂപ്പര്‍ ജയന്‍റസിനു വന്‍ തിരിച്ചടി. ഇംഗ്ലണ്ട് പേസര്‍ മാര്‍ക്ക് വുഡിനു കൈമുട്ടിലെ പരിക്ക് കാരണം ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായി. വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് മത്സരത്തിലാണ് താരത്തിനു പരിക്കേറ്റത്.

ടി20 യില്‍ മികച്ച റെക്കോഡുള്ള താരത്തിനായി ലേലത്തില്‍ വാശിയേറിയ ലേലമാണ് നടന്നത്. ലേലത്തില്‍ 7.5 കോടി രൂപക്കാണ് ഇംഗ്ലണ്ട് പേസറെ ലക്നൗ സ്വന്തമാക്കിയത്. പരിക്കേറ്റ ടെസ്റ്റ് മത്സരത്തില്‍ 17 ഓവര്‍ മാത്രമാണ് ഇംഗ്ലണ്ട് പേസര്‍ എറിഞ്ഞത്. നേരത്തെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഭാഗമായിരുന്നു മാര്‍ക്ക് വുഡ്. ഒരു മത്സരത്തില്‍ മാത്രം കളിച്ചട്ടുള്ള താരം വിക്കറ്റൊന്നും നേടിയട്ടില്ലാ.

333293

മാര്‍ക്ക് വുഡിന്‍റെ അഭാവത്തില്‍ ജേസണ്‍ ഹോള്‍ഡര്‍, മാര്‍ക്കസ് സ്റ്റോണിസ്, ദുഷ്മന്ത് ചമീര എന്നിവരാണ് പേസ് ബോളര്‍മാരായി ടീമിലുള്ള വിദേശ താരങ്ങള്‍. വെസ്റ്റ് ഇന്‍ഡീസിനും ഓസ്ട്രേലിയക്കും രാജ്യാന്തര മത്സരങ്ങള്‍ ഉള്ളതിനാല്‍, ഹോള്‍ഡര്‍, സ്റ്റോണിസ് എന്നിവര്‍ക്ക് ആദ്യ മത്സരങ്ങള്‍ നഷ്ടമാകും. മാര്‍ച്ച് 28 ന് ഗുജറാത്തിനെതിരെയാണ് ലക്നൗന്‍റെ ആദ്യ മത്സരം.

335859

ലക്നൗ സൂപ്പര്‍ ജയന്‍റസ് സ്ക്വാഡ്

KL Rahul (c), Marcus Stoinis, Ravi Bishnoi, Quinton de Kock, Manish Pandey, Jason Holder, Deepak Hooda, Krunal Pandya, Mark Wood, Avesh Khan, Ankit Rajpoot, K Gowtham, Dushmanta Chameera, Shahbaz Nadeem, Manan Vohra, Mohsin Khan, Ayush Badoni, Kyle Mayers, Karan Sharma, Evin Lewis, Mayank Yadav

Previous articleഞാൻ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അതിനുപിന്നിൽ കോഹ്ലിയാണ് ; മുഹമ്മദ് സിറാജ്
Next articleറിക്കി പോണ്ടിങ് എന്നെ പേടിച്ചിട്ടുണ്ട് :വെളിപ്പെടുത്തി മുൻ താരം