ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെ ബാംഗ്ലൂരിനു മോശം തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിനു തുടര്‍ച്ചയായ പന്തുകളില്‍ ക്യാപ്റ്റനെയും മുന്‍ ക്യാപ്റ്റനെയും നഷ്ടമായി. ഓപ്പണര്‍ അനൂജ് റാവത്തിനെ അവസാന പന്തില്‍ വീഴ്ത്തി ടോപ്പ് ഓഡറെ ഒറ്റ ഓവില്‍ തന്നെ മാര്‍ക്കോ ജാന്‍സന്‍ വീഴ്ത്തി.
രണ്ടാം പന്തില്‍ 5 റണ്‍ നേടിയ ഫാഫിനെ ബൗള്‍ഡാക്കിയാണ് ജാന്‍സണ്‍ തുടക്കമിട്ടത്. തൊട്ടടുത്ത പന്തില്‍ മുന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലിയെ സ്ലിപ്പില്‍ ഏയ്ഡന്‍ മാക്രം പിടികൂടി. ഇത് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് വീരാട് കോഹ്ലി ഗോള്‍ഡന്‍ ഡക്കാവുന്നത്. ലക്നൗനെതിരെയുള്ള മത്സരത്തിലാണ് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായത്.
അവസാനത്തെ പന്തില്‍ അനൂജ് റാവത്തിനെ പുറത്താക്കി ബാംഗ്ലൂര്‍ ടോപ്പ് 3 യെ ഒറ്റ ഓവറില്‍ പുറത്താക്കി. വീണ്ടും സ്ലിപ്പില്‍ മാക്രത്തിനു നല്‍കിയാണ് ജാന്‍സണ് വിക്കറ്റ് ലഭിച്ചത്.
സീസണില്‍ വളരെ മോശം ഫോമിലൂടെയാണ് കോഹ്ലി കടന്നു പോകുന്നത്. 8 മത്സരങ്ങളില്‍ നിന്നായി 119 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം. 41(29) 12(7) 5(6) 48(36) 1(3) 12(14) 0(1) 0(1) എന്നിങ്ങനെയാണ് സീസണില്‍ കോഹ്ലിയുടെ സ്കോറുകള്‍