തുടര്‍ച്ചയായ 4 തോല്‍വികള്‍ക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്സ് വിജയത്തിലേക്ക് എത്തിയപ്പോള്‍ നേടുംതൂണായത് ഓള്‍റൗണ്ടര്‍ ശിവം ഡൂബൈയാണ്. 46 പന്തില്‍ 8 സിക്സും 5 ഫോറുമാണ് താരത്തിന്‍റെ ബാറ്റില്‍ പിറന്നത്. റോബിന്‍ ഉത്തപ്പ – ഡൂബൈ കൂട്ടുകെട്ടില്‍ 217 റണ്‍സ് വിജയലക്ഷ്യമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയത്. മറുപടി ബാറ്റിംഗില്‍ നിശ്ചിത 20 ഓവറില്‍ 193 റണ്‍സില്‍ എത്താനാണ് സാധിച്ചത്. 23 റണ്‍സ് വിജയം നേടി ഒന്‍പതാം സ്ഥാനത്താണ് ചെന്നൈ.
സീസണില്‍ 207 റണ്‍സുമായി ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ രണ്ടാം സ്ഥാനത്താണ് ഡൂബൈ. മത്സരത്തില്‍ ഒരു തരത്തിലും ബാംഗ്ലൂര്‍ ബോളര്‍മാര്‍ക്ക് ആധിപത്യം നേടിയെടുക്കാന്‍ അനുവദിച്ചില്ലാ. മത്സരത്തിനു ശേഷം ഇന്ത്യന്‍ ഇതിഹാസം യുവരാജിന്‍റെ കളി ശൈലിയുമായി സാമ്യതകള്‍ എല്ലാവരും പറയുന്നുണ്ട് എന്ന് ശിവം ഡൂബൈ പറഞ്ഞു. എന്‍റെ കളി മെച്ചപ്പെടുത്താന്‍ ധോണി സഹായിച്ചെന്നും വെളിപ്പെടുത്തി.
”ഞങ്ങൾ ആദ്യ വിജയത്തിനായി നോക്കുകയായിരുന്നു, ടീമിനായി ഞാൻ സംഭാവന നൽകിയതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ ഇത്തവണ കൂടുതൽ ശ്രദ്ധ ചെലുത്തിയിരിക്കുന്നത് അടിസ്ഥാന കാര്യങ്ങളിലാണ്. ഞാൻ പല സീനിയേഴ്സിനോടും സംസാരിച്ചു – കളി മെച്ചപ്പെടുത്താൻ മഹി ഭായിയും എന്നെ സഹായിച്ചു. ” മത്സര ശേഷം ഡൂബെ പറഞ്ഞു.
ശിവം ഡൂബൈയുടെ ബാറ്റിംഗ്, ഇതിഹാസ താരം യുവരാജ് സിങ്ങിന്‍റെ പോലെയാണ് എന്ന് പലര്‍ക്കും അഭിപ്രായമുണ്ട്. ഇതിനെ പറ്റിയും അദ്ദേഹം വാചാലനായി. ”ഇടംകയ്യൻ താരത്തിന് എന്നും മാതൃകയാണ് യുവി. ഞാൻ അദ്ദേഹത്തെപ്പോലെ ബാറ്റ് ചെയ്യുമെന്ന് പലരും എന്നോട് പറഞ്ഞു ”
നാലാം നമ്പറില്‍ പ്രൊമോട്ട് ചെയ്താണ് ശിവം ഡൂബൈ ഇത്തവണ എത്തിയത്. ടീം മാനേജ്മെന്‍റിന്‍റെ തീരുമാനം ശരി വയ്ക്കുകയും ചെയ്തു. ”സാഹചര്യം ആവശ്യപ്പെടുന്നതുപോലെ, ക്യാപ്റ്റനും കോച്ചും എന്നോട് പറയുന്നതുപോലെ, ഞാൻ എവിടെയും ബാറ്റ് ചെയ്യാൻ തയ്യാറാണ്” ഡൂബെ കൂട്ടിചേര്‍ത്തു.