സഞ്ജു ദ്രാവിഡിന്റെ പ്രിയ താരം, ഇന്ത്യൻ ടീമിൽ അവൻ അടുത്ത് തന്നെ സ്ഥിര സാന്നിധ്യമാകുമെന്ന് മുൻ ഇന്ത്യൻ താരം.

images 2023 04 05T120138.763

അധികം വൈകാതെ തന്നെ മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിധ്യമാകുമെന്ന് മുൻ താരം മനോജ് തിവാരി. സഞ്ജു ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിന് വളരെയധികം ഇഷ്ടമുള്ള കളിക്കാരൻ ആണെന്നും മനോജ് തിവാരി പറഞ്ഞു. അതുകൊണ്ടു തന്നെ ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിധ്യമാകുന്നതിന് സഞ്ജുവിന്റെ സമയം വിദൂരമല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“സഞ്ജു സാംസൺ ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ് ഏറെ ഇഷ്ടപ്പെടുന്ന ക്രിക്കറ്ററാണ്. വ്യക്തിപരമായി മാത്രമല്ല സഞ്ജുവിന്റെ ഗെയിമും അദ്ദേഹം ഇഷ്ടപ്പെടുന്നു. അതുകൊണ്ടുതന്നെ ദേശീയ ടീമിലേക്കുള്ള വിളി അധികം വൈകില്ല. തീർച്ചയായും സഞ്ജുവിനെ ദ്രാവിഡ് പിന്തുണയ്ക്കും.

images 2023 04 05T120130.041

ഇതിന് വേണ്ടി ഒരേയൊരു അവസരമാണ് അദ്ദേഹം തിരയുന്നത്. സഞ്ജുവിന് ദ്രാവിഡിന്റെ പൂർണ്ണ പിന്തുണ ഉചിതമായ അവസരം എത്തിയാൽ ലഭിക്കും. ഇന്ത്യൻ ടീമിൽ അദ്ദേഹത്തിൻ്റെ സ്ഥാനമുറപ്പിക്കുകയും അത് ചെയ്യും. അദ്ദേഹത്തിന് രോഹിത്തിനെ പോലെ തന്നെയുള്ള കഴിവുണ്ട്. സഞ്ജുവിനെ പിന്തുണയ്ക്കേണ്ടത് അതുകൊണ്ടു തന്നെ വളരെ പ്രധാനമാണ്.

Sanju Samson Reuters 1 x

സഞ്ജു ഇത്തവണത്തെ ഐപിഎല്ലിൽ കാഴ്ചവയ്ക്കേണ്ടത് സാധാരണ പ്രകടനമല്ല, അസാധാരണ പ്രകടനം തന്നെയാണ്. എങ്കിൽ മാത്രമാണ് സഞ്ജുവിന് ഇന്ത്യൻ ടീമിൻ്റെ വാതിൽ മുട്ടുകയല്ലാതെ തകർത്ത് അകത്തേക്ക് കയറാൻ കഴിയുകയുള്ളൂ.”-മനോജ് തിവാരി പറഞ്ഞു. മികച്ച പ്രകടനം പുറത്തെടുത്തിട്ടും സഞ്ജുവിനെ ഇന്ത്യൻ ടീമിൽ വേണ്ട സ്ഥാനം ലഭിക്കാത്തതിൽ വലിയ വിമർശനങ്ങളാണ് ഉയരാറുള്ളത്.

Read Also -  പ്ലേയോഫിൽ എത്തിയാലും രാജസ്ഥാനെ കാത്തിരിക്കുന്നത് മുട്ടൻ പണി. സൂപ്പർതാരം മടങ്ങി പോവുന്നു.
Scroll to Top