മൂന്നാം ഏകദിനത്തിൽ കിവീസിനെ 90 റൺസിനു തോൽപിച്ച് ഇന്ത്യ പരമ്പര തൂത്തുവാരി. ഇന്ത്യ ഉയർത്തിയ 386 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് കിവീസ്, 41.2 ഓവറിൽ 295 റൺസിന് പുറത്തായി. ഓപ്പണർ ഡെവോൺ കോൺവെ (100 പന്തിൽ 138) പൊരുതിയെങ്കിലും വിജയത്തിനടുത്ത് പോലും എത്താനായി കിവീസിനു സാധിച്ചില്ലാ.
ഇന്ത്യന്‍ നിരയില്‍ രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും സെഞ്ചുറി നേടിയെങ്കിലും കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഓള്‍റൗണ്ടര്‍ താക്കൂറിനെയായിരുന്നു. 25 റണ്ണും 3 വിക്കറ്റുമാണ് താരം വീഴ്ത്തിയത്.
313 ന് 6 എന്ന നിലയില്‍ നിന്നും ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത് താക്കൂറും ഹര്‍ദ്ദിക്കും ചേര്‍ന്നാണ്. ഇരുവരും ചേര്‍ന്ന് 34 പന്തില്‍ 54 റണ്‍സ് കൂട്ടിചേര്‍ത്തു. 17 പന്തില്‍ 3 ഫോറും 1 സിക്സുമായി 25 റണ്‍സാണ് താരം നേടിയത്.
ഡെവോണ്‍ കൊണ്‍വേയുടെ പ്രകടനത്തില്‍ മുന്നേറിയ കിവീസിനെ തുടര്‍ച്ചയായ വിക്കറ്റുകള്‍ പ്രഹരമേല്‍പ്പിച്ചു. മിച്ചലിനെയും ടോം ലതാമനെയും ഒരേ ഓവറില്‍ പുറത്താക്കിയ താക്കൂര്‍, അടുത്ത ഓവറില്‍ ഗ്ലെന്‍ ഫിലിപ്പ്സിനെയും മടക്കി. 6 ഓവറില്‍ 45 റണ്‍സ് വഴങ്ങിയാണ് താക്കൂറിന്‍റെ ഈ 3 വിക്കറ്റ് പ്രകടനം.
ആരധകര്‍ക്ക് താക്കൂര്‍ ലോര്‍ഡ് എന്ന വിളിപ്പേരിലാണ് അറിയിപ്പെടുന്നതെങ്കില്‍ സഹതാരങ്ങള്‍ വിളിക്കുന്നത് മറ്റ് പേരിലാണ്. രോഹിത് ശര്‍മ്മയാണ് മത്സരശേഷം വെളിപ്പടുത്തിയത്. ” അവന്‍ കുറച്ച് നാളായി ഇതു (ബ്രേക്ക് ത്രൂ ) ചെയ്യുന്നു. സ്ക്വാഡില്‍ അവനെ മജീഷ്യന്‍ എന്നാണ് വിളിക്കുന്നത്. അവന്‍ വരുന്നു. ചെയ്യുന്നു ” മത്സരശേഷം താക്കൂറിനെ പറ്റി ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.