പാക്കിസ്ഥാനും ന്യൂസിലൻഡും ഉൾപ്പെടുന്ന ത്രിരാഷ്ട്ര ടൂർണമെന്റിൽ വിടവാങ്ങൽ മത്സരം നടത്താനുള്ള ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ (ബിസിബി) നിർദ്ദേശം വെറ്ററൻ ഓൾറൗണ്ടർ മഹ്മൂദുള്ള നിരസിച്ചതായി റിപ്പോർട്ട്. ഓസ്ട്രേലിയന്‍ ലോകകപ്പിനുള്ള ബംഗ്ലാദേശ് സ്ക്വാഡില്‍ താരത്തെ ഉള്‍പ്പെടുത്തിയിരുന്നില്ലാ.
കരിയറിന് അവസാനമായി എന്ന് എല്ലാവരും കരുയിയെങ്കിലും ടീമിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുമെന്നാണ് മഹ്മൂദുള്ള പറയുന്നത്. 38 വയസ്സ് തികയുന്നതുവരെ കളിക്കാനും ടീമിലേക്ക് തിരിച്ചുവരാനുള്ള വഴി തേടുകയാണ്.
ബുധനാഴ്ച ഒരു ബിസിബി ഉദ്യോഗസ്ഥൻ Cricbuzz-നോട് പറഞ്ഞു:
“മഹമ്മദുള്ള സമ്മതിച്ചില്ല, വിരമിക്കാൻ തയ്യാറല്ലെന്ന് പറഞ്ഞു, രണ്ട് വർഷം കൂടി കളിക്കുമെന്നും ദേശീയ ടീമിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.”
ടി20 ലോകകപ്പിൽ അനുഭവപരിചയമില്ലാത്ത സംഘത്തെ ഷാക്കിബ് അൽ ഹസനാണ് നയിക്കുന്നത്. സീനിയർ അംഗങ്ങളായ തമീം ഇഖ്ബാലും മുഷ്ഫിഖുർ റഹീമും ടി20 ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചിരുന്നു. മോശം ഫോം കാരണം മഹമ്മദുള്ളയെ ഒഴിവാക്കി.