ഐപിൽ പതിനഞ്ചാം സീസണിൽ അത്ര പ്രതീക്ഷിച്ച പ്രകടനമല്ല 5 തവണ ഐപിൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് ടീമിന് സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളത്. 2022ലെ സീസണിലെ ആദ്യത്തെ എട്ട് കളികളിൽ തോറ്റ രോഹിത് ശർമ്മയും സംഘവും ഏറെക്കുറെ പ്ലേഓഫിൽ നിന്നും പുറത്തായി കഴിഞ്ഞു. ഇനിയുള്ള കളികളിൽ ജയത്തോടെ ഈ സീസണിൽ അവസ്ഥ അൽപ്പം കൂടി മെച്ചപ്പെടുത്താം എന്നാണ് മുംബൈ ടീം ആഗ്രഹം.
അതേസമയം മുംബൈ ഇന്ത്യൻസ് തോൽവികൾക്ക് പിന്നാലെ ക്രിക്കറ്റ് ലോകത്ത് നിന്നും വിമർശനം കേൾക്കുന്നത് കോച്ച് മഹേല ജയവർധന കൂടിയാണ്. ടീമിന്റെ ഈ ഒരു മോശം ഫോമിൽ കോച്ചിനും പങ്കുണ്ടെന്നുള്ള മുറവിളി ഇതിനകം ഉയർന്ന് കഴിഞ്ഞു. ഇപ്പോൾ ടി :20 ക്രിക്കറ്റിലെ മികച്ച ടീമിനെ സെലക്ട് ചെയ്യുകയാണ് മുൻ ലങ്കൻ താരം.
മികച്ച ടി20 ടീമിലുള്‍പ്പെടുന്ന ആദ്യ അഞ്ച് പേരെ തിരഞ്ഞെടുക്കുകയാണ് അദ്ദേഹം.പാകിസ്ഥാൻ ക്രിക്കറ്റിൽ നിന്നുള്ള രണ്ട് താരങ്ങളും ഒരു ഇന്ത്യൻ താരവും ഉൾപ്പെടുന്ന ഈ ഒരു 5 താരങ്ങൾ പട്ടികയിൽ അഫ്‌ഘാനിസ്ഥാനിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും ഓരോ താരങ്ങൾ വീതം സ്ഥാനം നേടി. ഇന്ത്യൻ താരമായ ബുംറ, ഇംഗ്ലണ്ട് ഓപ്പണർ ബട്ട്ലര്‍, അഫ്‌ഘാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ, പാകിസ്ഥാൻ താരങ്ങൾ കൂടിയായ റിസ്വാൻ, ഷഹീൻ അഫ്രീഡി എന്നിവർ മഹേല ജയവർധനയുടെ പട്ടികയിൽ സ്ഥാനം സ്വന്തമാക്കി.
മുംബൈ ഇന്ത്യൻസ് താരവുമായ ജസ്‌പ്രീത് ബുംറയെ എന്തുകൊണ്ടാണ് താൻ ഇത്തരം ഒരു മികച്ച ടീമിൽ ഉൾപെടുത്തിയതെന്നുള്ള കാരണവും അദ്ദേഹം വിശദമാക്കി. “ഇന്ത്യൻ താരങ്ങളിൽ നിന്നും ഞാൻ ബുംറയെ മാത്രം ഉൾപെടുത്തുകയാണ്. എന്തെന്നാൽ ഏത് സാഹചര്യത്തിലും ബൗൾ ചെയ്യാനായി ബുംറക്ക് സാധിക്കും. കൂടാതെ അദ്ദേഹം ഏതൊരു ഓവർ എറിയാനും മിടുക്കനാണ്. ” മുൻ ലങ്കൻ താരം വാചാലനായി. അതേസമയം അഫ്‌ഘാൻ താരം റാഷിദ് ഘാൻ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തിളങ്ങാൻ കഴിയുന്ന അപൂർവ്വ താരമാണെന്നും ജയവർധന വ്യക്തമാക്കി. മറ്റൊരു താരത്തെ കൂടി ഉള്‍പ്പെടുത്താന്‍ അവസരം നല്‍കിയാല്‍ ക്രിസ് ഗെയ്‌ലിനെ വിളിക്കുമെന്നും ജയവര്‍ധന പറഞ്ഞുവച്ചു.