ഐപിൽ പതിനഞ്ചാം സീസണിൽ ഉടനീളം മികച്ച പ്രകടനങ്ങളുമായി കയ്യടികൾ നേടിയ ടീമാണ് സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീം. ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനോട് ഏഴ് വിക്കെറ്റ് തോൽവി വഴങ്ങി കിരീടം നഷ്ടമാക്കിയെങ്കിലും വളരെ അധികം പ്രതീക്ഷകളോടെയാണ് രാജസ്ഥാൻ റോയൽസ് ടീം സീസണിന് അവസാനം കുറിക്കുന്നത്. ഓറഞ്ച് ക്യാപ്പ് നേട്ടവുമായി ജോസ് ബട്ട്ലറൂം പർപ്പിൾ ക്യാപ്പ് നേട്ടവുമായി യൂസ്വേന്ദ്ര ചാഹലും പ്രശംസ നേടിയപ്പോൾ രാജസ്ഥാൻ ടീമിനായി എല്ലാ കളികളും കളിച്ച ആൾറൗണ്ടർ റിയാൻ പരാഗിന്‍റെ പ്രകടനമാണ് വീണ്ടും ഒരു പ്രധാനപെട്ട ചർച്ചാവിഷയമായി മാറുന്നത്. സീസണിൽ എല്ലാ കളികളിലും റിയാൻ പരാഗിന് അവസരം ലഭിച്ചെങ്കിലും താരത്തിന്‍റെ മോശം പ്രകടനം ചില വിവാദങ്ങൾക്ക് അടക്കം കാരണമായി മാറിയിരുന്നു.
ഒരുവേള രാജസ്ഥാൻ റോയൽസ് ടീമിലെ പ്രധാന വീക്ക്നെസ്സ് റിയാൻ പരാഗാണെന്ന് വരെ വിമർശനം ഉയർന്നിരുന്നു. ഇപ്പോൾ ഇക്കാര്യത്തിൽ തന്റെ നിരീക്ഷണവുമായി എത്തുകയാണ് മുൻ ഇന്ത്യൻ താരമായ മദൻ ലാൽ. എല്ലാം മത്സരവും കളിച്ചിട്ടും ഒരു ഇമ്പാക്ട് ഇന്നിംഗ്സിലേക്ക് എത്താനായി യുവ താരത്തിന് സാധിച്ചില്ലെന്നാണ് മദൻ ലാലിന്‍റെ അഭിപ്രായം.
“നമ്മൾ ഓരോ ഐപിൽ സീസണിലും പല യുവ താരങ്ങളെ കാണാറുണ്ട്. അവർ എല്ലാം തന്നെ അസാധ്യമായ പ്രകടനം പുറത്തെടുക്കാനായി കഴിവുള്ളവരാണ്. അവരെല്ലാം ഓരോ കളിക്ക് ശേഷവും മെച്ചപെടാറുണ്ട്. എന്നാൽ റിയാൻ പരാഗില്‍ അങ്ങനെ ഒന്ന് നമ്മൾ കാണുന്നില്ല.”
”അവന്റെ പ്രകടനത്തിൽ മാറ്റം ഒന്നും തന്നെ കാണുന്നില്ല.പരാഗ് സീസണിലെ എല്ലാ കളിയും കളിച്ചിരുന്നു. അവനെ കുറിച്ച് വലുതായിട്ടാണ് പറയുന്നത്. എന്നാൽ ബാറ്റ് കൊണ്ടോ ബൗൾ കൊണ്ടോ അവനിൽ ഞാൻ സ്പെഷ്യലായി ഒന്നും കാണുന്നില്ല.നിങ്ങളുടെ റോൾ നിങ്ങൾ ചെയ്യുന്നില്ലെങ്കിൽ തീർച്ചയായും ചോദ്യങ്ങൾ ഉയരും “മദൻ ലാൽ പറഞ്ഞു.