ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്ക് ഒരിക്കൽക്കൂടെ രക്ഷകരായി എത്തിയിരിക്കുകയാണ് വാലറ്റ നിര. ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ മുൻനിര ബാറ്റ്സ്മാൻമാർ എല്ലാവരും പരാജയപ്പെട്ടപ്പോൾഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ മുൻനിര ബാറ്റ്സ്മാൻമാർ എല്ലാവരും പരാജയപ്പെട്ടപ്പോൾ ഇന്ത്യയെ കളിയിൽ നിലനിർത്തിയത് വാലറ്റ ബാറ്റ്സ്മാൻമാരുടെ പ്രകടനമായിരുന്നു. അശ്വിനും അക്ഷറുമാണ് ഇന്ത്യയെ ഡൽഹി ടെസ്റ്റിൽ രക്ഷിച്ചത്.
ഇരുവരും ചേർന്ന എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയെ വലിയ ഒരു നാണക്കേടിൽ നിന്നും തൽക്കാലത്തേക്ക് രക്ഷപ്പെടുത്തിയത്. ആ കൂട്ടുകെട്ട് ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ത്യയെ ഇപ്പോൾ ഓസ്ട്രേലിയയിലേക്ക് മുൻപിൽ അടിയറവ് പറയുമായിരുന്നു. 7 വിക്കറ്റ് 139 റൺസ് എടുക്കുമ്പോഴേക്കും നഷ്ടപ്പെട്ട നിലയിലാണ് ഇരുവരും ഒന്നിച്ച് ഇന്ത്യയുടെ രക്ഷക്കായി എത്തിയത്. അശ്വിൻ 37 റൺസ് എടുത്തു പുറത്തായപ്പോൾ അക്ഷർ 74 റൺസ് എടുത്താണ് പുറത്തായത്.
ഇപ്പോഴിതാ ഇന്ത്യയുടെ വാലറ്റ നിര ചില്ലറക്കാരല്ല എന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ബാറ്റിംഗിന്റെ നട്ടെല്ലൊടിച്ച് 5 വിക്കറ്റ് നേടിയ ഓസ്ട്രേലിയൻ സ്പിന്നർ ലിയോൺ. മറ്റ് ടീമുകളിലാണ് അശ്വിനും അക്സർ പട്ടേലും ഉണ്ടായിരുന്നെങ്കിൽ അവർ ടോപ്പ് ആറിൽ ബാറ്റ് ചെയ്യുമായിരുന്നെന്നും ഇന്ത്യയിൽ ആയതുകൊണ്ടാണ് ഒമ്പതാം സ്ഥാനത്തും എട്ടാം സ്ഥാനത്തുമായി ബാറ്റിങ്ങിന് ഇറങ്ങുന്നതെന്നുമാണ് ഓസ്ട്രേലിയൻ സ്പിന്നർ പറഞ്ഞത്.
ബാറ്റ് ചെയ്യാൻ സാധിക്കുന്ന അവരെ ബൗളർമാരായി കാണാൻ സാധിക്കില്ല എന്നും, അവർ രണ്ടുപേരും കഴിവുറ്റ ബാറ്റ്സ്മാൻമാർ ആണെന്നും ലിയോൺ പറഞ്ഞു. ഇന്ന് നടക്കുന്ന മൂന്നാം ദിവസം തങ്ങളുടെ ബാറ്റ്സ്മാൻമാർ മികവ് പുലർത്തും എന്നാണ് പ്രതീക്ഷ എന്നും ലിയോൺ പറഞ്ഞു. 250 റൺസിൽ അധികം റൺസ് നാലാം ഇന്നിങ്സിൽ പ്രതിരോധിക്കാൻ ആവശ്യമാണെന്നും ലിയോൺ കൂട്ടിച്ചേർത്തു.