ധോണിയുടെ കീഴിൽ കളിക്കാൻ സാധിച്ചത് ഭാഗ്യം. സമ്മർദ്ദങ്ങൾ കൈകാര്യം ചെയ്യാൻ പഠിപ്പിച്ചുവെന്ന് ഫാഫ് ഡുപ്ലസി.

dhoni and faf

ദക്ഷിണാഫ്രിക്കയുടെ ട്വന്റി20 ലീഗ് നാളെ ആരംഭിക്കുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസികൾ നേതൃത്വം നൽകുന്ന 6 ടീമുകളാണ് പോരാട്ടത്തിൽ ഏറ്റുമുട്ടുന്നത്. ഇതിൽ പ്രധാനപ്പെട്ട ടീമാണ് ജോബർഗ് സൂപ്പർ കിങ്സ്. ചെന്നൈ സൂപ്പർ കിംഗ്സ് ഫ്രാഞ്ചൈസിയുടെ ഉടമസ്ഥതയിലുള്ള ജോബർഗ് ടീമിനെ നയിക്കുന്നത് ഫാഫ് ഡുപ്ലെസിസാണ്.

മുൻപ് ചെന്നൈ സൂപ്പർ കിംഗ്സ് കോച്ചായ സ്റ്റീവൻ ഫ്ലെമിങ്ങിനും മഹേന്ദ്രസിംഗ് ധോണിക്കുമൊപ്പം കുറച്ചധികം സീസണുകൾ കളിച്ച താരമാണ് ഡുപ്ലെസി. ധോണിയുടെയും ഫ്ലെമിങ്ങിന്റെയുമൊപ്പമുള്ള യാത്രയാണ് തന്റെ കരിയറിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയത് എന്ന് ഡുപ്ലെസി പറയുകയുണ്ടായി. ധോണി ഒരു വലിയ നായകനാണെന്നും, അദ്ദേഹത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാൻ സാധിച്ചത് ഭാഗ്യമായി കാണുന്നുവെന്നും ഡുപ്ലെസി പറഞ്ഞു.

“ആദ്യമായി, ചെന്നൈ ഒരു ടീമിന്റെ ഡ്രസ്സിംഗ് റൂമിൽ യുവതാരമായി എത്തിയത് വലിയ ഭാഗ്യമായി ഞാൻ കാണുന്നു. എന്റെ യാത്രയുടെ തുടക്കത്തിൽ തന്നെ സ്റ്റീഫൻ ഫ്ലമിങ്ങിന്റെയും മഹേന്ദ്ര സിംഗ് ധോണിയുടെയും കീഴിൽ വലിയ രീതിയിൽ പാഠങ്ങൾ ഉൾക്കൊള്ളാൻ സാധിച്ചത് എനിക്ക് വലിയ ഭാഗ്യമാണ് നൽകിയത്.

അതാണ് എന്റെ ക്രിക്കറ്റ് ഏറ്റവും വലിയ പാഠവും. എങ്ങനെയാണ് വലിയ താരങ്ങൾ കാര്യങ്ങളെ നോക്കിക്കാണുന്നതെന്ന് ഞാൻ അവരിൽ നിന്നാണ് കണ്ടു പഠിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിലെ എന്റെ ആദ്യ സീസണിൽ ഞാൻ അവരോട് നിരന്തരമായി ചോദ്യങ്ങൾ ചോദിക്കുകയും നിരീക്ഷണങ്ങൾ നടത്തുകയും ചെയ്തിരുന്നു.”- ഡുപ്ലെസി പറഞ്ഞു.

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.

“ഇത്തരത്തിൽ വലിയ നായകന്മാരുടെ കീഴിൽ കളിക്കുക എന്നത് വലിയ സന്തോഷമാണ് ഉണ്ടാക്കുന്നത്. നമ്മൾ ഏതുസമയത്ത് ഏതുതരത്തിൽ കളിക്കണം എന്നതിനെപ്പറ്റി പൂർണമായ ബോധ്യം നമുക്ക് ലഭിക്കും. എല്ലാ സമയത്തും വ്യത്യസ്തമായ സ്റ്റൈലുകൾ നമുക്ക് പകർത്താൻ സാധിക്കില്ല എന്നതും യാഥാർത്ഥ്യമാണ്.”- ഡുപ്ലെസി കൂട്ടിച്ചേർത്തു. ഒപ്പം മഹേന്ദ്രസിംഗ് ധോണി വളരെ ശാന്തനായ ഒരു നായകനാണെന്നും, അദ്ദേഹത്തിൽ നിന്ന് പഠിച്ച കാര്യങ്ങളാണ് താൻ കരിയറിൽ ഉപയോഗിച്ചിട്ടുള്ളതെന്നും ഡുപ്ലെസി കൂട്ടിച്ചേർത്തു.

“മഹേന്ദ്ര സിംഗ് ധോണി വളരെ ശാന്തനായ ഒരു നായകനാണ്. ക്യാപ്റ്റൻ കൂൾ എന്നാണ് അദ്ദേഹത്തെ വിളിക്കാറുള്ളത്. ഏത് സമ്മർദ്ദ സാഹചര്യത്തിലും വളരെ ശാന്തനായി അദ്ദേഹം തുടരാറുണ്ട്. ഏത് സാഹചര്യത്തിലും ഒരു താരം സമ്മർദ്ദങ്ങളെ ഒഴിവാക്കി മൈതാനത്ത് തുടരേണ്ടത് അത്യാവശ്യമാണ്.

ഇത്തരത്തിൽ ശാന്തനായി മൈതാനത്ത് തുടർന്നാൽ അത് കാര്യങ്ങൾ കൂടുതൽ അനായാസമാക്കി മാറ്റും. ബോളിംഗ് അറ്റാക്കിനെയും മറ്റും നന്നായി നിയന്ത്രിക്കാനും ഇത്തരം ഒരു സാഹചര്യത്തിൽ സാധിക്കും. എല്ലാത്തരത്തിലും ധോണിയുടെ കീഴിൽ കളിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായാണ് ഞാൻ കണക്കാക്കുന്നത്.”- ഡുപ്ലെസി പറഞ്ഞുവെക്കുന്നു.

Scroll to Top