ഇത് ഞങ്ങൾ അർഹിച്ച പരാജയം. ടീമിനെതിരെ രൂക്ഷവിമർശനവുമായി കോഹ്ലി.

ezgif 1 da7b917f36

കൊൽക്കത്ത നൈറ്റ് റൈഡഴ്സിനെതിരായ മത്സരത്തിൽ 21 റൺസിന്റെ പരാജയമായിരുന്നു ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് നേരിട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 200 റൺസ് എന്ന വമ്പൻ സ്കോറിൽ എത്തുകയും, അത് പിന്തുടർന്ന ബാംഗ്ലൂർ 179 റൺസിൽ ഇന്നിങ്സ് അവസാനിപ്പിക്കുകയും ചെയ്തു. എന്നാൽ മത്സരത്തിൽ തങ്ങൾ തീർച്ചയായും പരാജയം അർഹിച്ചിരുന്നു എന്നാണ് ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലി പറയുന്നത്. ഫീൽഡിങ്ങിൽ വരുത്തിയ വലിയ പിഴവുകൾ പരാജയത്തിന് പ്രധാന കാരണമായി മാറി എന്ന് കോഹ്ലി പറയുന്നു.

“സത്യസന്ധമായി പറഞ്ഞാൽ ഞങ്ങൾ വിജയം കൊൽക്കത്തയ്ക്ക് കൈമാറുകയായിരുന്നു. ഞങ്ങൾ തന്നെയാണ് മത്സരത്തിൽ തോൽവി അർഹിക്കുന്നത്. കാരണം അത്ര മികച്ച രീതിയിലായിരുന്നില്ല ഞങ്ങൾ കളിച്ചത്. തരക്കേടില്ലാത്ത രീതിയിൽ ബോൾ ചെയ്യാൻ ഞങ്ങൾക്ക് സാധിച്ചു. എന്നാൽ ഫീൽഡിങ് നിലവാരത്തിനൊത്ത് ഉയർന്നില്ല. അങ്ങനെ അനായാസം ഞങ്ങൾ മത്സരം കൈവിട്ടു കളയുകയായിരുന്നു. ഫീൽഡിങ്ങിൽ ഞങ്ങൾ രണ്ട് ക്യാച്ച് അവസരങ്ങൾ നഷ്ടപ്പെടുത്തി. അത് അവർക്ക് 25-30 റൺസ് കൂടുതൽ നേടാൻ അവസരം ഉണ്ടാക്കി. ബാറ്റിംഗിലാണെങ്കിലും ഞങ്ങൾ മികച്ച രീതിയിലാണ് തുടങ്ങിയത്. അതിനുശേഷം നാലോ അഞ്ചോ പുറത്താവലുകൾ ഉണ്ടായതോടെ മത്സരത്തിൽ പരാജയപ്പെടുകയായിരുന്നു.”- കോഹ്ലി പറഞ്ഞു.

See also  IPL 2024 : രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി. ഇന്ത്യന്‍ പേസര്‍ ഈ സീസണ്‍ കളിക്കില്ലാ.
Fup6wRWakAItxsr

“മികച്ച ബോളുകളിലായിരുന്നില്ല ഞങ്ങൾ വിക്കറ്റ് നഷ്ടപ്പെടുത്തിയത്. പലപ്പോഴും നേരെ ഫീൽഡറുടെ കയ്യിലേക്ക് ബാറ്റർമാർ ക്യാച്ച് നൽകി. ഇത്തരം ഒരു സ്കോർ ചെയ്സ് ചെയ്യുന്ന സമയത്ത് വിക്കറ്റുകൾ നഷ്ടപ്പെട്ട ശേഷവും ഒരു കൂട്ടുകെട്ട് കെട്ടിപ്പടുക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ അങ്ങനെ ഒരു കൂട്ടുകെട്ട് ഉണ്ടാക്കിയെടുക്കാൻ സാധിച്ചില്ല. നിലവിൽ ഞങ്ങൾ ഒരു മത്സരം വിജയിക്കുകയും അടുത്ത മത്സരം പരാജയപ്പെടുകയാണ് ചെയ്യുന്നത്. ഇക്കാര്യമാണ് ഞങ്ങളെ കൂടുതൽ നിരാശരാകുന്നത്. മാത്രമല്ല ടൂർണമെന്റിന്റെ ബാക്കി ഭാഗങ്ങളിൽ എവെ മത്സരങ്ങളിലും ഞങ്ങൾക്ക് വിജയം കാണേണ്ടതുണ്ട്.”- വിരാട് കോഹ്ലി കൂട്ടിച്ചേർത്തു.

എന്നിരുന്നാലും മത്സരത്തിൽ മികച്ച ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു വിരാട് കോഹ്ലി കാഴ്ചവെച്ചത്. മത്സരത്തിൽ ബാംഗ്ലൂരിനായി ഓപ്പണിങ്ങിറങ്ങിയ കോഹ്ലി 37 പന്തുകളിൽ 54 റൺസ് കൂട്ടിച്ചേർക്കുകയുണ്ടായി. കോഹ്ലി ഒരു വശത്ത് മികച്ച പ്രകടനം കാഴ്ചവച്ചപ്പോഴും മറുവശത്ത് വിക്കറ്റുകൾ ഓരോന്നായി വീണത് ബാംഗ്ലൂരിനെ ബാധിക്കുകയായിരുന്നു. അടുത്ത മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റസാണ് ബാംഗ്ലൂരിന്റെ എതിരാളികൾ.

Scroll to Top