ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം ടി20 പരമ്പരക്ക് അഹമ്മദാബാദില്‍ തുടക്കമാകും. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ശക്തി പരീക്ഷിക്കുന്നതിനുള്ള അവസരമാണ് ബിസിസിഐയുടെ മുന്നിലുള്ളത്. കെല്‍ രാഹുല്‍, ശ്രേയസ്സ് അയ്യര്‍, ഹര്‍ദ്ദിക്ക് പാണ്ട്യ എന്നിവര്‍ സ്ക്വാഡില്‍ നില്‍ക്കേ ആദ്യ മത്സരത്തിനുള്ള ടീം എങ്ങനെയാകും എന്ന് ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്.
ഇതാദ്യമായി സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷാന്‍, രാഹുല്‍ ടെവാട്ടിയ എന്നിവര്‍ക്കും സ്ക്വാഡില്‍ ഇടം നല്‍കിയട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കു കളിക്കാൻ അവസരം ലഭിക്കില്ലെന്നാണു മുന്‍ താരം ലക്ഷ്മണിന്റെ അഭിപ്രായം. നിലവിൽ സ്ഥിരതയുള്ള ബാറ്റിങ് നിരയുണ്ട് എന്നതാണ് ലക്ഷമണിന്‍റെ കണ്ടത്താല്‍. ശ്രേയസ്സ് അയ്യറെ നാലാം നമ്പറില്‍ പരിഗണിക്കണം എന്നു പറഞ്ഞപ്പോള്‍ ഫിനിഷിങ്ങ് ജോലികള്‍ ചെയ്യേണ്ടത് ഹാര്‍ദിക് പാണ്ഡ്യയും ഋഷഭ് പന്തുമാണ്. ” മധ്യനിരയിൽ ഇന്ത്യയ്ക്ക് സ്ഥിരതയാർന്ന താരങ്ങളുണ്ട്. അതുകൊണ്ടു തന്നെ അവർക്ക് കളിക്കാൻ അവസരം കിട്ടണമെന്നില്ല ” മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു.
ഡോമസ്റ്റിക്ക് സീസണിലെ തകര്‍പ്പന്‍ പ്രകടനമാണ് സൂര്യകുമാര്‍ യാദവിന്‍റെ ഇന്ത്യന്‍ ടീമിലേക്കുള്ള പ്രവേശനം ഒരുക്കിയത്. 4-5 വര്‍ഷം സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച്ചവച്ചാണ് മുംബൈ ഇന്ത്യന്‍സിന്‍റെ താരം ഇന്ത്യന്‍ ഡ്രസിങ്ങ് റൂമിലേക്ക് എത്തുന്നത്.
” തന്‍റെ അവസരത്തിനായി ആദ്ദേഹം ക്ഷമയോടെ കാത്തിരിന്നു കാരണം ഒരു പറഞ്ഞു പഴകിയ ശൈലിയുണ്ട്. പ്രത്യേകിച്ചു എന്‍റെ പരിശീലകന്‍ എന്‍റെ കരിയറിന്‍റെ ആദ്യ നാളുകളില്‍ പറഞ്ഞ കാര്യം. സെലക്ടേഴ്സ് നിങ്ങളുടെ വാതില്‍ തുറന്നില്ലെങ്കില്‍, ആ വാതില്‍ തകര്‍ത്ത് പ്രവേശിക്കണം ” രാജ്യത്തിനു വേണ്ടി കളിക്കാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് റോള്‍ മോഡലാണ് സൂര്യകുമാര്‍ യാദവ് എന്ന് ലക്ഷ്മണ്‍ പറഞ്ഞു.