IPL 2021 :ജോഷ് ഫിലിപ്പെക്ക് പകരം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിലേക്ക് ന്യൂസിലന്‍റ് വിക്കറ്റ് കീപ്പര്‍

Joshua Philippe

ഐപിഎല്‍ സീസണിനു മുന്നോടിയായി വിക്കറ്റ് കീപ്പര്‍ ജോഷ് ഫിലിപ്പെക്ക് പകരം ന്യൂസിലന്‍റ് വിക്കറ്റ് കീപ്പര്‍ ബാറ്റസ്മാനായ ഫിന്‍ അലനെ ടീമിലെത്തിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ സീസണ്‍ ഉടനീളം കളിക്കാനാവില്ലാ എന്ന് ജോഷ് ഫിലിപ്പെ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഐപിഎല്ലില്‍ 5 മത്സരങ്ങളില്‍ നിന്നും 78 റണ്ണാണ് ഫിലിപ്പെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു വേണ്ടി നേടിയത്.

12 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നും 3 അര്‍ദ്ധസെഞ്ചുറികളാണ് ന്യൂസിലന്‍റ് താരം ഫിന്‍ അലന്‍ നേടിയത്. ഈ വര്‍ഷം നടന്ന സൂപ്പര്‍ സ്മാഷ് ലീഗിലും ഈ 21 കാരനായ താരമാണ് 512 റണ്‍സുമായി ടോപ്പ് സ്കോററായത്.

ജോഷ് ഫിലിപ്പെയുടെ അതേ അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് വിക്കറ്റ് കീപ്പറെ ബാംഗ്ലൂരിലെത്തിച്ചത്. ന്യൂസിലന്‍റ് താരത്തിന്‍റെ പ്രഥമ ഐപിഎല്‍ സീസണാണിത്. 2021 ഐപിഎല്ലിലെ ആദ്യ മത്സരം നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരെയാണ്. ഗ്ലെന്‍ മാക്സവെല്‍, ഡാന്‍ ക്രിസ്റ്റ്യേന്‍, കെയില്‍ ജാമിസണ്‍ എന്നിവരെ സ്വന്തമാക്കി വമ്പന്‍ ശക്തിയുമായാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഐപിഎല്ലിനു എത്തുന്നത്.

See also  11 ല്‍ 6 തവണെയും പുറത്താക്കി. ഇത്തവണയും ഗ്ലെന്‍ മാക്സ്വെല്‍ ബുദ്ധിമുട്ടും. പ്രവചനവുമായി ഹര്‍ഭജന്‍ സിങ്ങ്.
Scroll to Top