എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവിന് കാരണം സഞ്ജു സാംസൺ; കുൽദീപ് സെൻ

കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ തകർപ്പൻ പേസ് ബൗളറായിരുന്നു കുൽദീപ് സെൻ. ആഭ്യന്തര ക്രിക്കറ്റിലൂടെ മികച്ച പ്രകടനം നടത്തിയാണ് ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിൽ താരമെത്തിയത്. ഭാവിയിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ മികച്ച ഒരു ബൗളറാകാൻ സാധ്യതയുള്ള താരമാണ് കുൽദീപ് സെൻ.


ഇപ്പോഴിതാ താരം നടത്തിയ വെളിപ്പെടുത്തലുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. എങ്ങനെയാണ് താൻ രാജസ്ഥാൻ റോയൽസിൽ എത്തിയത് എന്നാണ് താരം പറഞ്ഞിരിക്കുന്നത്. സൈദ് മുഷ്താഖ് അലി ട്രോഫിയി സഞ്ജു സാംസനെതിരെ പന്തെറിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും വലിയ വഴിതിരിവായത് എന്നാണ് രാജസ്ഥാൻ സൂപ്പർ താരം വെളിപ്പെടുത്തിയത്. താരം ഈ തുറന്നു പറച്ചിൽ നടത്തിയത് രാജസ്ഥാൻ റോയൽസ് പ്രസിദ്ധീകരിച്ച അഭിമുഖത്തിലൂടെയാണ്.

kuldeep sen 1649635655

“ഞാന്‍ അന്ന് കേരളത്തിനെതിരേ കളിക്കുകയായിരുന്നു. തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിയുന്നത് കണ്ട സഞ്ജു എന്നെ ശ്രദ്ധിച്ചു. മല്‍സരശേഷം എന്റെ അടുത്തേക്ക് വന്ന സഞ്ജു അഭിനന്ദനം അറിയിച്ചു. അതിനൊപ്പം എന്നോട് രാജസ്ഥാന്‍ റോയല്‍സില്‍ സെലക്ഷന്‍ ട്രയല്‍സ് നടക്കുന്ന കാര്യവും പറഞ്ഞു.

319185 sanju samson

ഇതെല്ലാം പറയുക മാത്രമല്ല, ആരെയാണ് ട്രയല്‍സിനെക്കുറിച്ച് അറിയാന്‍ ബന്ധപ്പെടേണ്ടതെന്നും സഞ്ജു പറഞ്ഞു തന്നു.”- കുൽദീപ് സെൻ പറഞ്ഞു. കഴിഞ്ഞ ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി 7 മത്സരങ്ങളിൽ നിന്ന് എട്ട് വിക്കറ്റുകൾ ആണ് താരം സ്വന്തമാക്കിയത്. 26 വയസ്സുകാരനായ കുൽദീപ് സെൻ എത്രയും പെട്ടെന്ന് തന്നെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ.