കുൽദീപ് മാജിക്. ഓരോവറിൽ 2 വിക്കറ്റുകളുമായി പാകിസ്ഥാൻ വധം. ഇന്ത്യൻ തിതിച്ചുവരവ്.

ezgif 1 65d3bc21ee

പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്കായി വമ്പൻ ബോളിങ് പ്രകടനം കാഴ്ചവെച്ച് സ്പിന്നർ കുൽദീപ് യാദവ്. ഒരു ഓവറിൽ പാകിസ്താന്റെ വിലപ്പെട്ട രണ്ട് വിക്കറ്റുകൾ പിഴുതെറിഞ്ഞാണ് കുൽദീപ് മത്സരത്തിൽ ഇന്ത്യയുടെ തേരാളിയായി മാറിയത്.

മത്സരത്തിൽ പാകിസ്ഥാൻ ഇന്നിങ്സിലെ 33ആം ഓവറിലായിരുന്നു കുൽദീപിന്റെ ഈ തട്ടുപൊളിപ്പൻ പ്രകടനം. പാക്കിസ്ഥാൻ മധ്യനിര ബാറ്റർമാരായ സൗദ് ഷക്കീലിനെയും ഇഫ്തിക്കാർ അഹമ്മദിനെയുമാണ് കുൽദീപ് ഒരോവറിൽ തന്നെ പുറത്താക്കിയത്. ഇതോടെ 162ന് 3 എന്ന നിലയിൽ നിന്ന് പാക്കിസ്ഥാൻ 166ന് 5 എന്ന നിലയിലേക്ക് കൂപ്പുകുത്തിയിട്ടുണ്ട്.

മത്സരത്തിൽ പാകിസ്ഥാൻ ഇന്നിങ്സിലെ 33ആം ഓവറിലെ രണ്ടാം പന്തിലായിരുന്നു കുൽദീപ് ഷക്കീലിനെ വിക്കറ്റിനു മുന്നിൽ കുടുക്കിയത്. നന്നായി ഫ്ലൈറ്റ് ചെയ്ത വന്ന പന്ത് ഷക്കീലിന്റെ പ്രതിരോധം ഭേദിച്ച് കാലിൽ പതിക്കുകയായിരുന്നു.

പ്രഥമ ദൃഷ്ടിയിൽ അമ്പയർ നോട്ടൗട്ട് വിളിച്ചെങ്കിലും ഇന്ത്യ ഇത് റിവ്യൂവിന് വിട്ടു. റിപ്ലൈയിൽ പന്ത് വ്യക്തമായി സ്റ്റമ്പിൽ പതിക്കുന്നത് കാണാൻ സാധിച്ചിരുന്നു. ഇതോടെ സൗദി ഷക്കീൽ കൂടാരം കയറി. മത്സരത്തിൽ 10 പന്തുകളിൽ 6 റൺസാണ് ഷക്കീൽ നേടിയത്.

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.

ശേഷം ഓവറിലെ അവസാന പന്തിൽ ഇഫ്തിക്കാർ അഹമ്മദിനെയാണ് കുൽദീപ് കൂടാരം കയറ്റിയത്. ഇഫ്തിക്കാർ അഹമ്മദിനെ അത്ഭുതപ്പെടുത്തി കൊണ്ടായിരുന്നു ആ പന്ത് സ്റ്റമ്പിൽ പതിച്ചത്. ഇഫ്തിക്കാറിന്റെ ലെഗ് സൈഡിലൂടെയാണ് പന്ത് വന്നത്. അതിനാൽ തന്നെ പന്തിൽ ഒരു സ്വീപ് ഷോട്ട് കളിക്കാനാണ് താരം ശ്രമിച്ചത്.

എന്നാൽ ഗൂഗ്ളിയായി വന്ന പന്ത് ഇഫ്തിക്കാറിന്റെ ലെഗ് സൈഡിൽ നിന്ന് ടേൺ ചെയ്ത് സ്റ്റമ്പിലേക്ക് പതിക്കുകയായിരുന്നു. ഇതോടെ മത്സരത്തിൽ ഇഫ്തിക്കാർ പുറത്തായി. നാലു പന്തുകൾ നേരിട്ട ഇഫ്തികാർ നാല് റൺസ് മാത്രമാണ് മത്സരത്തിൽ നേടിയത്.

ഇങ്ങനെ പാക്കിസ്ഥാന്റെ മധ്യനിരയെ തുരത്തിയെറിയാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ആദ്യ സമയങ്ങളിൽ പാക്കിസ്ഥാൻ ബാറ്റിംഗിൽ വെല്ലുവിളി ഉയർത്തിയെങ്കിലും, ശക്തമായ ഒരു തിരിച്ചുവരവ് തന്നെയാണ് ഇന്ത്യൻ ബോളിഗ് നിര കാഴ്ച വെച്ചിരിക്കുന്നത്. മാത്രമല്ല പിച്ച് ചില സമയങ്ങളിൽ സ്പിന്നിനെ അനുകൂലിക്കുന്നതും ഇന്ത്യയ്ക്ക് ഗുണകരമായി മാറിയിട്ടുണ്ട്. മത്സരത്തിൽ പാക്കിസ്ഥാനെ 250ന് താഴെ ഒരു സ്കോറിൽ ഒതുക്കാൻ പറ്റുമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യ.

Scroll to Top