3 ഓവർ, 6 റൺസ്, 4 വിക്കറ്റ്. മറ്റാർക്കുമില്ലാത്ത തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി കുൽദീപ്.

F2DjSdtXsAEbjb1 scaled

വിൻഡീസിനെതിരായ ആദ്യ മത്സരത്തിൽ തകർപ്പൻ ബോളിംഗ് പ്രകടനം തന്നെയായിരുന്നു കുൽദീപ് യാദവ് കാഴ്ചവച്ചത്. മത്സരത്തിൽ ഇന്ത്യക്കായി 3 ഓവറുകൾ എറിഞ്ഞ് കുൽദീപ് 6 റൺസ് മാത്രം വീട്ടുനൽകി 4 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. ഇതിൽ 2 ഓവറുകൾ മെയ്ഡനാക്കാനും കുൽദീപിന് സാധിച്ചിരുന്നു. വെറും 2 റൺസ് മാത്രമാണ് മത്സരത്തിലെ കുൽദീപിന്റെ ഇക്കണോമി.

മത്സരത്തിൽ ഒരു തകർപ്പൻ റെക്കോർഡ് സ്വന്തമാക്കാനും കുൽദീപ് യാദവിന് സാധിച്ചു. ഇന്ത്യയ്ക്കായി 30 റൺസിന് താഴെ മാത്രം വിട്ടുനൽകി 4 വിക്കറ്റുകൾ ഏറ്റവുമധികം തവണ സ്വന്തമാക്കുന്ന സ്പിന്നറായി കുൽദീപ് മത്സരത്തിലൂടെ മാറി. ഇതുവരെ 4 തവണയാണ് കുൽദീപ് 30 റൺസിന് താഴെ വിട്ടു നൽകി 4 വിക്കറ്റുകൾ സ്വന്തമാക്കിയിരിക്കുന്നത്.

F2EHdf WQAAwpOC

ഹർഭജൻ സിംഗ്, അനിൽ കുംബ്ലെ തുടങ്ങിയ ഇന്ത്യയുടെ മുൻ സൂപ്പർ സ്പിന്നർമാർക്ക് പോലും സാധിക്കാത്ത നേട്ടമാണ് കുൽദീപ് ഈ മത്സരത്തിലൂടെ കയ്യടക്കിയിരിക്കുന്നത്. ഈ തകർപ്പൻ പ്രകടനത്തോടെ ഇന്ത്യൻ ടീമിലേക്കുള്ള തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് കുൽദീപ് യാദവ്. 2022ന് ശേഷം 31 വിക്കറ്റുകളാണ് കുൽദീപ് ഇന്ത്യക്കായി നേടിയിട്ടുള്ളത്. ഏഷ്യാകപ്പ്, ലോകകപ്പ് പോലെയുള്ള വമ്പൻ ടൂർണമെന്റുകൾ വരാനിരിക്കുന്ന സാഹചര്യത്തിൽ മത്സരത്തിലെ കുൽദീപിന്റെ മികച്ച പ്രകടനം ഇന്ത്യയ്ക്ക് വളരെയേറെ ആശ്വാസമാകുന്നുണ്ട്.

Read Also -  അമേരിക്കയിൽ ലോ സ്കോറിങ്ങ് ത്രില്ലര്‍. പാക്കിസ്ഥാനെ പരാജയപ്പെടുത്തി ടീം ഇന്ത്യ

ഇത് ഏഴാം തവണയാണ് കുൽദീവ് ഏകദിന മത്സരത്തിൽ 4 വിക്കറ്റുകൾ സ്വന്തമാക്കുന്നത്. ഇതോടുകൂടി ഏറ്റവുമധികം തവണ 4 വിക്കറ്റ് നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ഇന്ത്യൻ സ്പിന്നർമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്താനും കുൽദീപിന് സാധിച്ചിട്ടുണ്ട്.

നിലവിൽ യുസ്വെന്ദ്ര ചഹലും ഏഴുതവണ 4 വിക്കറ്റുകൾ ഏകദിനത്തിൽ സ്വന്തമാക്കിയിട്ടുണ്ട്. 8 തവണ ഇന്ത്യക്കായി 4 വിക്കറ്റ് നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള രവീന്ദ്ര ജഡേജയാണ് ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. ഇന്ത്യയുടെ ഇതിഹാസ സ്പിന്നറായ അനിൽ കുംബ്ലെ 10തവണ 4 വിക്കറ്റ് നേട്ടങ്ങൾ സ്വന്തമാക്കി ലിസ്റ്റിൽ ഒന്നാമതായി നിൽക്കുന്നു.

മത്സരത്തിൽ എന്തായാലും തകർപ്പൻ പ്രകടനം തന്നെയാണ് കുൽദീപ് യാദവ് കാഴ്ച വച്ചിരിക്കുന്നത്. കേവലം 18 പന്തുകൾ മാത്രം മത്സരത്തിൽ എറിഞ്ഞ കുൽദീപ് പൂർണമായും വെസ്റ്റിൻഡീസിനെ മലർത്തിയടിക്കുകയുണ്ടായി. കുൽദീപ് ബോളിംഗ് ക്രീസിലെത്തിയ ശേഷം കേവലം 26 റൺസിനിടയ്ക്ക് 7 വിക്കറ്റുകളാണ് വിൻഡീസിന് നഷ്ടമായത്.

ഒപ്പം 6 ഓവറുകളിൽ 37 റൺസ് മാത്രം വിട്ടുനൽകി 3 വിക്കറ്റുകൾ നേടിയ രവീന്ദ്ര ജഡേജ കൂടി കളംനിറഞ്ഞതോടെ പൂർണമായും ഇന്ത്യ മത്സരത്തിൽ ആധിപത്യം നേടുകയായിരുന്നു.. നാളെയാണ് ഇന്ത്യയുടെ വിൻഡീസിനെതിരായ രണ്ടാം ഏകദിനം നടക്കുന്നത്.

Scroll to Top