ഭരതിന്റെ കൈചോർന്നു, നിസാര ക്യാച്ച് വിട്ടുകളഞ്ഞു. ഒടുവില്‍ വിക്കറ്റെടുത്ത് അശ്വിന്‍

ഓസ്ട്രേലിയക്കെതിരായി അഹമ്മദാബാദിൽ നടക്കുന്ന ടെസ്റ്റിൽ ഇന്ത്യക്ക് നിരാശാജനകമായ തുടക്കം. ആദ്യ മൂന്ന് ടെസ്റ്റുകളിൽ നിന്ന് വിപരീതമായി ഇന്ത്യൻ ബോളർമാർ പതറുന്നതാണ് മത്സരത്തിന്റെ ആദ്യ ഓവറുകളിൽ കാണുന്നത്. മുഹമ്മദ് ഷാമിയും ഉമേഷ് യാദവും ആദ്യ ഓവറുകളിൽ തങ്ങളുടെ ലൈൻ കണ്ടെത്താൻ നന്നേ ബുദ്ധിമുട്ടുകയായിരുന്നു. ഇതിനൊപ്പം ട്രാവിസ് ഹെഡിന്റെ ഒരു നിസ്സാര ക്യാച്ച് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ കെ എസ് ഭരത് നഷ്ടപ്പെടുത്തുകയും ഉണ്ടായി. ഇത് ഇന്ത്യക്ക് കൂടുതൽ നിരായുണ്ടാക്കി.

മത്സരത്തിൽ ഓസ്ട്രേലിയൻ ഇന്നിങ്സിന്റെ ആറാമത്തെ ഓവറിൽ ആയിരുന്നു ഭരതിന്റെ കൈ ചോർന്നത്. ഉമേഷ് യാദവ് എറിഞ്ഞ ആറാം ഓവറിലെ അഞ്ചാം പന്ത് അടിച്ചകറ്റാൻ ട്രാവിസ് ഹെഡ് ശ്രമിച്ചു. എന്നാൽ ഹെഡിന്റെ ബാറ്റിന്റെ എഡ്ജിൽ കൊണ്ട പന്ത് കൃത്യമായി ഭരതിന്റെ കൈകളിലെത്തി. അനായാസം കൈപ്പിടിയിൽ ഒതുക്കാവുന്ന ക്യാച്ച് ഭാരത് വിട്ടുകളയുകയായിരുന്നു. ഇത്ര നിസ്സാരമായ ക്യാച്ച് എങ്ങനെയാണ് നഷ്ടപ്പെട്ടതെന്ന മനോഭാവമായിരുന്നു ഇന്ത്യൻ താരങ്ങൾക്ക്.

FqwF2eLaEAANqxb

പിന്നീട് ഹെഡ് ഇന്ത്യക്ക് തലവേദനയായി മാറുകയും ചെയ്തു. എന്നാൽ ഇന്നിംഗ്സിന്റെ പതിനാറാം ഓവറിൽ രവിചന്ദ്രൻ അശ്വിൻ ഹെഡിനെ കൂടാരം കയറ്റി. അശ്വിനെതിരെ ആക്രമണം അഴിച്ചുവിടാൻ ശ്രമിച്ച ഹെഡ് ജഡേജയുടെ കയ്യിൽ ഒതുങ്ങുകയായിരുന്നു. ഇത് കെ എസ് ഭരതിന് ഒരുപാട് ആശ്വാസമായിട്ടുണ്ട്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 44 പന്തുകൾ നേരിട്ട ഹെഡ് 32 റൺസാണ് നേടിയത്.

നേരത്തെ മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ അഹമ്മദാബാദിലെ പിച്ചിൽ ബാറ്റിംഗ് തിരഞ്ഞെടുക്കുകയാണ് ഉണ്ടായത്. ആദ്യ മൂന്ന് ടെസ്റ്റുകളിലെ പിച്ചിനെ അപേക്ഷിച്ച് ബാറ്റിംഗിന് സഹായകരമായ പിച്ചാണ് അഹമ്മദാബാദിലേത്. ഏത് വിധേനയും ആദ്യദിനം മുഴുവൻ ബാറ്റ് ചെയ്ത ഇന്ത്യയെ സമ്മർദ്ദത്തിൽ ആക്കാനുള്ള ശ്രമത്തിലാണ് ഓസ്ട്രേലിയ നിര.

Previous articleനാലാം ടെസ്റ്റില്‍ ഇന്ത്യക്ക് ടോസ് നഷ്ടം. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍
Next articleസെഞ്ച്വറിയ്ക്കായി ബാബർ ആസാമിന്റെ തുഴച്ചിൽ. സ്വന്തം കാര്യം സിന്ദാബാദ്, പണി കിട്ടിയത് ടീമിന്.