കൃണാല്‍ പാണ്ട്യയുടെ പ്രവൃത്തിയില്‍ കയ്യടിച്ച് ക്രിക്കറ്റ് ലോകം. മാന്യതയുടെ ആള്‍രൂപമായി മുംബൈ ഓള്‍റൗണ്ടര്‍.

Screenshot 15

ക്രിക്കറ്റ് പ്രേമികൾ വളരെ അധികം ആവേശത്തോടെയാണ് ഐപിൽ പതിനാലാം സീസൺ രണ്ടാം പാദ മത്സരങ്ങൾ നോക്കി കാണുന്നത്. നിർണായക ഓരോ മത്സരങ്ങൾ കളിക്കുന്ന ടീമുകൾക്ക് എല്ലാം ജയം മാത്രമാണ് ലക്ഷ്യം. മുംബൈ, പഞ്ചാബ് ടീമുകൾ പരസ്പരം ഏറ്റുമുട്ടുന്ന ഇന്നത്തെ മത്സരം ഐപിൽ പോയിന്റ് ടേബിളിന്റെ ഭാവിയും നിർണയിക്കും.നിലവിൽ തുടർച്ചയായ മൂന്നാം തോൽവിക്ക്‌ ശേഷം എത്തുന്ന രോഹിത് ശർമ്മയും സംഘവും പഞ്ചാബ് കിങ്‌സ് ടീമിനെ തോൽപ്പിക്കാം എന്നുള്ള ഉറച്ച ആത്മവിശ്വാസത്തിലാണ്.ഷാർജയിൽ ആശ്വസിക്കാൻ വകയുള്ള ഒന്നും രോഹിത്തിനും ടീമിനും കൈവശമില്ല എങ്കിൽ പോലും ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത മുംബൈ ഇന്ത്യൻസ് ടീമിന് മികച്ച തുടക്കമാണ് ബൗളർമാർ നൽകിയത്.

പതിവിൽ നിന്നും വ്യത്യസ്തമായി സ്പിന്നർ കൃനാൾ പാണ്ട്യക്ക്‌ ഒപ്പം ആദ്യത്തെ ഓവർ ആരംഭിച്ച മുംബൈ ടീമിനായി ആദ്യത്തെ വിക്കറ്റ് സമ്മാനിക്കുവാനും കൃനാൾ പാണ്ട്യക്ക്‌ സാധിച്ചു. സ്റ്റാർ ഓപ്പണിങ് ബാറ്റ്‌സ്മാൻ മന്ദീപ് സിങ്ങിനെ വിക്കറ്റിന് മുന്നിൽ കുരുക്കിയ കൃനാൾ പാണ്ട്യ ഐപിഎല്ലിലെ അൻപതാം വിക്കറ്റ് കൂടി സ്വന്തമാക്കി. അതേസമയം മന്ദീപ് സിങ് വിക്കറ്റ് വീണ ആറാം ഓവർ ഇപ്പോൾ ക്രിക്കറ്റ് ആരാധകർ കയ്യടിക്കുവാൻ കൂടി കാരണമായി മാറുകയാണ്. അഞ്ചാം ഓവറിന്റെ രണ്ടാം പന്തിൽ മന്ദീപ് സിംങ് വിക്കറ്റ് വീഴ്ത്തിയ മുംബൈക്ക്‌ രാഹുലിന്റെ വിക്കറ്റ് കൂടി സ്വന്തമാക്കാൻ കഴിഞ്ഞെങ്കിലും കൃനാൾ പാണ്ട്യയുടെ പ്രവർത്തിയാണ് ഇപ്പോൾ കയ്യടികൾ നേടുന്നത്. ക്രിക്കറ്റ് പ്രേമികളും മുൻ താരങ്ങളും അടക്കം കൃനാൾ പാണ്ട്യക്ക്‌ വാനോളം പ്രശംസ നൽകുകയാണ്.

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.

ആറാം ഓവറിലെ നാലാം പന്തിൽ ക്രിസ് ഗെയിൽ അടിച്ച വമ്പൻ ഷോട്ട് നോൺ സ്ട്രൈക്ക് എൻഡിൽ നിന്ന ലോകേഷ് രാഹുലിന്റെ ശരീരത്തിലാണ് കൊണ്ടത്. കൂടാതെ രാഹുലിന്റെ ശരീരത്തിൽ നിന്നും കൊണ്ട് തെറിച്ച പന്ത് അതിവേഗം നോൺ സ്ട്രൈക്ക് എൻഡിലെ സ്റ്റമ്പിൽ കൊള്ളിച്ച കൃനാൾ പാണ്ട്യ ആദ്യം റൺഔട്ട് അപ്പീൽ നടത്തി എങ്കിലും പിന്നീട് തന്റെ ആവശ്യം പിൻവലിച്ചു. ലോകേഷ് രാഹുൽ ആ സമയം ക്രീസിനും പുറത്തായിരുന്നു. എന്നാൽ ക്രിക്കറ്റിന്റെ മാന്യത കൂടി പരിഗണിച്ചുള്ള കൃനാൾ പാണ്ട്യയയുടെ പ്രവർത്തി ഒരുവേള പഞ്ചാബ് കിങ്‌സ് താരങ്ങളെ പോലും ഞെട്ടിച്ചു. കൂടാതെ കൃനാൾ പാണ്ട്യയയുടെ തീരുമാനത്തെ മുംബൈ നായകൻ രോഹിത് ശർമ്മയും സപ്പോർട്ട് ചെയ്തു.

Scroll to Top