ക്രിക്കറ്റ് എക്കാലവും മാന്യന്മാരുടെ കളി എന്നാണ് വിശേഷിപ്പിക്കപ്പെടാറുള്ളത്. എന്നാൽ ക്രിക്കറ്റിനെ അപമാനിക്കുന്ന പല സംഭവങ്ങളും അരങ്ങേറാറുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ പൊതുവേ കളിക്കളത്തിൽ മാന്യമായി തന്നെയാണ് സഹതാരങ്ങളോടും ഒപ്പം മറ്റുള്ള ടീമിലെ താരങ്ങളോടും പെരുമാറുന്നത്. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് താരം കൃനാൾ പാണ്ട്യ മോശം പെരുമാറ്റത്തിന്റെ പേരിൽ ക്രിക്കറ്റ് ആരാധകരിൽ നിന്നും ഒപ്പം മുൻ ക്രിക്കറ്റ് താരങ്ങളിൽ നിന്നും രൂക്ഷ വിമർശനം കേട്ടിട്ടുള്ള ഒരു താരമാണ്. പലപ്പോഴും ചെറിയ കാര്യങ്ങൾക്ക് വരെ ദേഷ്യപ്പെട്ട് സംസാരിക്കാറുള്ള കൃനാൾ പാണ്ട്യയെ ഇന്ത്യൻ ടീമിനായി കളിപ്പിക്കരുത് എന്ന് പോലും ആരാധകർ അഭിപ്രായം തുറന്ന് പറയാറുണ്ട്
എന്നാൽ ശ്രീലങ്കക്ക് എതിരായ ഏകദിന പരമ്പരയിലെ ആദ്യത്തെ രണ്ട് മത്സരവും കളിച്ച കൃനാൾ പാണ്ട്യ പക്ഷേ ഏറെ വ്യത്യസ്ത സമീപനമാണ് ഈ പരമ്പരയിൽ പുറത്തെടുക്കുന്നത് എന്ന് ആരാധകർ എല്ലാം കണ്ടെത്തുകയാണ് ഇപ്പോൾ. വളരെ ശാന്തമായി പന്തെറിയുന്ന കൃനാൾ സഹ താരങ്ങളോട് കയർക്കുന്ന പതിവ് ശൈലി മാറ്റി എന്നാണ് ആരാധകരും ഒപ്പം ക്രിക്കറ്റ് നിരീക്ഷകരും ഇപ്പോൾ തന്നെ വിലയിരിത്തുന്നത്.കൃനാളിന്റെ ഈ മാറ്റം രാഹുൽ ദ്രാവിഡ് കാരമാണ് എന്നും പല ആരാധകരും വിശദീകരിക്കുന്നു. പല തവണയും ദേഷ്യപെട്ട് മാത്രം കണ്ടിട്ടുള്ള താരം ഈ ഒരൊറ്റ പരമ്പരയിൽ ദ്രാവിഡ് പരിശീലനത്തിൽ എത്തിയത്തോടെ നന്നായി എന്നുമാണ് ക്രിക്കറ്റ് പ്രേമികൾ വിലയിരുത്തുന്നത്. കളിക്കളത്തിൽ ഏറെ മാന്യത തന്റെ ക്രിക്കറ്റ് കരിയറിലും ഒപ്പം കോച്ചിങ്ങിലും പാലിക്കുന്ന രാഹുൽ ദ്രാവിഡ് താരത്തെ ഉപദേശിച്ചതാകാം എന്നും ആരാധകർ വിശദമാക്കുന്നു.
ആദ്യ ഏകദിനത്തിൽ ശ്രീലങ്കൻ ടീമിലെ താരത്തെ കെട്ടിപിടിച്ചാണ് കൃനാൾ പാണ്ട്യ ആരാധകരുടെയും ഒപ്പം ഏറെ ക്രിക്കറ്റ് പ്രേമികളുടെയും മനസ്സ് കവർന്നത്.ലങ്കൻ താരം ബൗളിംഗിനിടയിൽ ബാറ്റ്‌സ്മാൻ കളിച്ച ഷോട്ട് സ്വന്തം ബൗളിങ്ങിൽ തന്നെ ഫീൽഡ് ചെയ്യുവാൻ അനുവദിച്ചത്തോടെ ആണ് സന്തോഷപൂർവ്വം താരം നോൺ സ്ട്രൈക്ക് എൻഡിൽ നിന്ന് ചരിത് അസലങ്കയെ കെട്ടിപിടിച്ചത്. കൂടാതെ തന്റെ ഓവറിൽ ഫീൽഡർ മിസ്സ് ഫീൽഡ് കാഴ്ചവെച്ചിട്ടും കൃനാൾ പാണ്ട്യ ഒന്നും തന്നെ ദേഷ്യപ്പെട്ട് സംസാരിച്ചില്ല.മുൻപ് ബറോഡ ക്രിക്കറ്റ് ടീമിലെ സഹതാരമായ ദീപക് ഹൂഡയെ അപമാനിച്ചതായി കൃനാൾ പാണ്ട്യക്ക് എതിരെ ആക്ഷേപം ഉയർന്നത് വൻ ചർച്ചയായി മാറിയിരുന്നു. ബാറോഡ ക്രിക്കറ്റ് ടീമിന്റെ നായകനാണ് കൃനാൾ പാണ്ട്യ. ഇന്നലെ മത്സരത്തിൽ നിർണായകമായ 35 റൺസ് നെടുവാനും താരത്തിന് കഴിഞ്ഞു.