ക്രിക്കറ്റ് പ്രേമികൾ എല്ലാം വളരെ അധികം അകാംക്ഷപൂർവ്വം കാത്തിരിക്കുന്നത് വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ മത്സരങ്ങൾക്കെല്ലാം തുടക്കം കുറിക്കുവാനാണ്. താരങ്ങൾക്ക് പലർക്കും കോവിഡ് ബാധിച്ചതോടെ മെയ് ആദ്യവാരം നിർത്തിവെച്ച ഐപിഎല്ലിലെ അവശേഷിക്കുന്ന മത്സരങ്ങൾ അടുത്ത മാസം പുനരാരംഭിക്കുവാനിരിക്കേ എല്ലാ ടീമുകളും തയ്യാറെടുപ്പുകൾ ഇതിനകം തന്നെ ആരംഭിച്ച് കഴിഞ്ഞു. ടീമുകൾ എല്ലാം അവരുടെ പരിശീലന ക്യാമ്പുകൾ ഈ മാസം തന്നെ ആരംഭിക്കും എന്നാണ് സൂചനകൾ. സീസണിൽ പാതിയിലേറെ മത്സരങ്ങൾ അവശേഷിക്കുന്നുണ്ട്. എല്ലാ ടീമുകളും മികച്ച പ്രകടനത്തോടെ പ്ലേഓഫ് യോഗ്യതയാണ് സ്വപ്നം കാണുന്നത്.
എന്നാൽ ഇത്തവണ ഐപിഎല്ലിൽ ഏറെ സാധ്യതകൾ ആരാധകർ കൽപ്പിക്കുന്ന ടീമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇംഗ്ലണ്ട് താരം മോർഗൻ നയിക്കുന്ന ടീം വരുന്ന മത്സരങ്ങൾ എല്ലാം ജയിക്കാം എന്നുള്ള ഉറച്ച വിശ്വാസത്തിലാണ് പക്ഷേ സ്‌ക്വാഡിലെ പല താരങ്ങളും പരിക്കിന്റെ പിടിയിലാണ് എന്ന വാർത്തകൾക്കിടയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം ആരാധകർക്കും ടീം മാനേജ്മെന്റിനും സന്തോഷം നൽകുന്ന ഒരു റിപ്പോർട്ട് പുറത്തുവരികയാണ് ഇപ്പോൾ. ഓപ്പണർ ശുഭ്മാൻ ഗിൽ ഇപ്പോൾ പരിക്കിന്റെയും ആശങ്കയിലാണ് എങ്കിലും താരത്തിന് ഈ സീസൺ ഐപില്ലിൽ കളിക്കാനാകുമെന്ന് അറിയിക്കുകയാണ് ടീം മാനേജ്മെന്റ്. നിലവിൽ ബാംഗ്ലൂരിലുള്ള നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ പൂർണ്ണമായി ചികിത്സയിലും ഫിറ്റ്നസ് വീണ്ടെടുക്കാനും ശ്രമിക്കുകയാണ് താരം.
അതേസമയം ഐപിഎല്ലിൽ താരം കളിക്കുമെന്നാണ് പ്രതീക്ഷയെന്ന് തുറന്ന് പറയുകയാണ് കൊൽക്കത്ത ടീമിന്റെ സിഇഒ വെങ്കി മൈസൂർ.താരം 2 ആഴ്ച കൂടി നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ തുടരുമെന്നാണ് ഉന്നത ബിസിസിഐ അധികൃതർ നൽകുന്ന സൂചന. ഇംഗ്ലണ്ട് ടീമിനെതിരായ ടെസ്റ്റ് പരമ്പരയുടെ കൂടി ഭാഗമായ ശുഭ്മാൻ ഗിൽ പരിക്കിനെ തുടർന്നാണ് നാട്ടിലേക്ക് മടങ്ങിയത്.ഈ വരുന്ന ഓഗസ്റ്റ് 27ന് കൊൽക്കത്ത ടീം ഐപിഎല്ലിൽ പങ്കെടുക്കുവാനായി അബുദാബിയിലേക്ക് തിരിക്കും എന്നാണ് സൂചനകൾ. ഫിറ്റ്നസ് നേടിയാൽ താരം സെപ്റ്റംബർ ആദ്യ ആഴ്ചയിൽ ടീമിന് ഒപ്പം ചേരുവാനാണ് സാധ്യതകൾ