ജേസൺ റോയിക്ക് ശേഷം മറ്റൊരു താരത്തേയും ടീമിലെത്തിച്ച് കൊൽക്കത്ത. എതിർ ടീമുകൾ കരുതിയിരുന്നോ.

kkr 2023

കുടുംബ പ്രശ്നങ്ങൾ മൂലം തിരിച്ചു നാട്ടിലേക്ക് മടങ്ങിയ ബംഗ്ലാദേശ് താരം ലിറ്റൻ ദാസിന് പകരക്കാരനെ കണ്ടെത്തി കൊൽക്കത്ത. ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ 50 ലക്ഷം രൂപയ്ക്ക് തങ്ങൾ സ്വന്തമാക്കിയ ദാസ് ടൂർണമെന്റിന്റെ മധ്യേ തിരികെ മടങ്ങുകയായിരുന്നു. ശേഷം ഒരു വെടിക്കെട്ട് വിൻഡിസ് താരത്തെ സൈൻ ചെയ്തിരിക്കുകയാണ് കൊൽക്കത്ത ഇപ്പോൾ. വിഡീസിന്റെ ഏറ്റവും മികച്ച ഓപ്പണർമാരിൽ ഒരാളായ ജോൺസൺ ചാൾസിനെയാണ് കൊൽക്കത്ത സ്വന്തമാക്കിയിരിക്കുന്നത്. ലിറ്റൺ ദാസിനെ പോലെ തന്നെ ഒരു ടോപ്പ് ഓർഡർ ബാറ്ററാണ് ജോൺസൺ ചാൾസും. മാത്രമല്ല ചാൾസ് വിക്കറ്റിന് പിന്നിലും മികവു കാട്ടിയിട്ടുള്ള താരമാണ്. പൊള്ളാർഡിനെയും റസലിനേയും പോലെ ഹാർഡ് സിറ്റിംഗ് എബിലിറ്റി കൊണ്ടായിരുന്നു ചാൾസ് ശ്രദ്ധ നേടിയത്. ഇപ്പോൾ 50 ലക്ഷം രൂപയ്ക്കാണ് ചാൾസിനെ കൊൽക്കത്ത സ്വന്തമാക്കിയിരിക്കുന്നത്.

മുൻപ് ടൂർണമെന്റിന്റെ മധ്യേ ഇംഗ്ലണ്ട് വെടിക്കെട്ട് താരം ജേസൺ റോയിയെയും കൊൽക്കത്ത സ്വന്തമാക്കിയിരുന്നു. ശേഷമാണ് ഇപ്പോൾ ജോൺസൺ ചാൾസിനെ സ്വന്തമാക്കിയിരിക്കുന്നത്. 2012ലും 2016ലും വിൻഡിസിന്റെ ട്വന്റി20 ലോകകപ്പ് വിജയ ടീമിലെ അംഗമായിരുന്നു ജോൺസൺ ചാൾസ്. രണ്ടു ടൂർണമെന്റുകളിലും വിൻഡീസിനായി വലിയ സംഭാവന തന്നെ ചാൾസ് നൽകിയിരുന്നു. ഇതുവരെ വിൻഡീസിനായി 41 ട്വന്റി20 മത്സരങ്ങളാണ് ചാൾസ് കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 971 റൺസും ചാൾസ് നേടിയിട്ടുണ്ട്.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.
litton das

നിലവിൽ 224 ട്വന്റി20 മത്സരങ്ങൾ കളിച്ച ചാൾസ് 5600ലധികം റൺസ് നേടിയിട്ടുണ്ട്. മാത്രമല്ല 2023ന്റെ തുടക്കത്തിൽ ഒരു വിൻഡിസ് താരത്തിന്റെ ഏറ്റവും വേഗതയേറിയ ട്വന്റി20 സെഞ്ച്വറിയും ചാൾസ് പേരിൽ ചേർക്കുകയുണ്ടായി. ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ച്വറിയനിൽ 39 പന്തുകളിൽ സെഞ്ചുറി നേടിയിരുന്നു ജോൺസൺ ചാൾസ് റെക്കോർഡ് തിരുത്തിക്കുറിച്ചത്. എന്തായാലും ജോൺസൺ ചാൾസിന്റെ കടന്നുവരവ് കൊൽക്കത്ത ടീമിൽ വലിയ രീതിയിൽ മാറ്റങ്ങൾ ഉണ്ടാക്കും എന്ന പ്രതീക്ഷയിൽ തന്നെയാണ് മാനേജ്മെന്റ്. രണ്ടുതവണ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ജേതാക്കളായിട്ടുള്ള കൊൽക്കത്ത 2023ൽ അത്ര മികച്ച പ്രകടനങ്ങളല്ല കാഴ്ചവെച്ചിട്ടുള്ളത്.

ഇതുവരെ 9 മത്സരങ്ങളിൽ നിന്ന് 3 വിജയങ്ങൾ മാത്രമാണ് കൊൽക്കത്ത നേടിയിട്ടുള്ളത്. ആറു മത്സരങ്ങളിൽ കൊൽക്കത്ത പരാജയപ്പെടുകയുണ്ടായി. നിലവിൽ പോയ്ന്റ്സ് ടേബിളിൽ എട്ടാം സ്ഥാനത്താണ് കൊൽക്കത്ത നിൽക്കുന്നത്. അതിനാൽതന്നെ ഇനിയൊരു മത്സരം പരാജയപ്പെട്ടാൽ അത് കൊൽക്കത്തയെ വലിയ രീതിയിൽ ബാധിക്കും. ഈ സമയത്ത് ജോൺസൺ ചാൾസിനെ പോലെയുള്ള ഒരു താരം ടീമിലെത്തിയാൽ മെച്ചമുണ്ടാകും എന്നാണ് കൊൽക്കത്തയുടെ നിരീക്ഷണം. ഇന്ന് രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് കൊൽക്കത്ത പോരാടുന്നത്.

Scroll to Top