ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി :20 പരമ്പരകളിലും നിരാശ മാത്രം സമ്മാനിച്ച സ്റ്റാർ ബാറ്റ്‌സ്മാൻ വിരാട് കോഹ്ലി കരിയറിൽ നേരിടുന്നത് എക്കാലത്തെയും വലിയ മോശം ഫോം ഔട്ട്. മൂന്ന് ഫോർമാറ്റിലും സ്ഥിരതയാർന്ന ബാറ്റിംഗുമായി തിളങ്ങാറുള്ള കോഹ്ലിക്ക് പക്ഷേ കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി അന്താരാഷ്ട്ര ക്രിക്കറ്റ് തലത്തിൽ അടക്കം മികവിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. അന്താരാഷ്ട്ര സെഞ്ച്വറി ഇല്ലാതെ 1000 ദിനങ്ങൾ അടക്കം പൂർത്തിയാക്കിയ കോഹ്ലിക്ക് വരാനിരിക്കുന്ന ടി :20 ലോകകപ്പിൽ അടക്കം സ്ഥാനം ലഭിക്കുന്ന കാര്യവും സംശയമാണ്. ഏഷ്യ കപ്പ് അടക്കം വരാനിരിക്കുന്ന പരമ്പരകളിൽ കോഹ്ലിക്ക് ഫോമിലേക്ക് ഉയരേണ്ടത് നിർണായകമാണ്.
അതേസമയം ഓസ്ട്രേലിയയിൽ നടക്കുന്ന ടി :20 ക്രിക്കറ്റ് വേൾഡ് കപ്പിൽ കോഹ്ലി ഉറപ്പായും കളിക്കണമെന്ന് പറയുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരമായ സയ്യിദ് കിര്‍മാനി. രൂക്ഷ വിമർശനവുമായി മുൻ താരങ്ങൾ കോഹ്ലിക്ക് എതിരെ ഉയർത്തുമ്പോഴാണ് കോഹ്ലിക്ക് സപ്പോർട്ട് നൽകുന്ന വാക്കുകളുമായി മുൻ ഇന്ത്യൻ താരം എത്തുന്നത്.തന്റെ ബാറ്റിംഗ് ഫോമിലേക്ക് എത്തിയാൽ വിരാട് കോഹ്ലിയെ തടയാൻ ആർക്കും കഴിയില്ല എന്നാണ് മുൻ താരമായ സയ്യിദ് കിര്‍മാനിയുടെ നിരീക്ഷണം
” വിരാട് കോഹ്ലി നമുക്ക് എല്ലാം അറിയാം എക്സ്പീരിയൻസ് പ്ലയെർ ആണ്. അദ്ദേഹം നിലവിൽ ഫോം ഔട്ട് നേരിടുകയാണ് പക്ഷേ കോഹ്ലിക്ക് തന്റെ മികവിലേക്ക് എത്താനായി കഴിയുമെന്നാണ് എന്റെ വിശ്വാസം. അദ്ദേഹം ഫോം നേടിയാൽ ഏതൊരു എതിർ ടീമിനും കോഹ്ലിയെ തടയാൻ സാധിക്കില്ല.ഈ സ്ഥാനത്ത് മറ്റൊരു താരമായിരുന്നെങ്കില്‍ ടീമിൽ നിന്ന് പുറത്തേക്ക് പോയേനെ. പക്ഷേ വിരാട് കോഹ്ലി പോലൊരു സ്പെഷ്യൽ താരത്തിന് അദ്ദേഹം എക്സ്പീരിയൻസ് കൂടി പരിഗണിക്കുമ്പോൾ നമ്മൾ അൽപ്പം അനുകൂല്യം നൽകാം. അദ്ദേഹം ലോകക്കപ്പ് പോലൊരു വേദിയിൽ ടീം ഇന്ത്യക്ക് ഒപ്പമുണ്ടാകണം ” സയ്യിദ് കിര്‍മാനി അഭിപ്രായപ്പെട്ടു.