കോഹ്ലിക്ക് രക്ഷകൻ ഇനി ഒരാൾ മാത്രം : നിർദ്ദേശം നൽകി സുനിൽ ഗവാസ്‌ക്കർ

FB IMG 1644590225878

വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര ഇന്ത്യൻ ടീം 3-0ന് തൂത്തുവാരി എങ്കിലും ടോപ് ഓർഡർ ബാറ്റിങ് നിരയുടെ മോശം പ്രകടനം തുടരുന്നത് ഒരു ആശങ്കയാണ്. വിരാട് കോഹ്ലി തന്റെ കരിയറിലെ തന്നെ ഏറ്റവും മോശം ഏകദിന പരമ്പരയാണ് വെസ്റ്റ് ഇൻഡീസ് എതിരെ പൂർത്തിയാക്കിയത് എന്നത് ശ്രദ്ധേയം. മൂന്നാം ഏകദിന മത്സരത്തിൽ നേരിട്ട രണ്ടാം ബോളിൽ തന്നെ ഡക്കിൽ പുറത്തായ വിരാട് കോഹ്ലി ഈ ഏകദിന പരമ്പരയിലാകെ നേടിയത് 26 റൺസാണ്.

2015ന് ശേഷം ആദ്യമായി ഒരു ഏകദിന പരമ്പരയിൽ ഫിഫ്റ്റി നേടുവാൻ പോലും കഴിയാതെ വിഷമിക്കുന്ന കോഹ്ലിക്ക് ഉപദേശം നൽകുകയാണ് മുൻ ഇന്ത്യൻ ഇതിഹാസ താരമായ സുനിൽ ഗവാസ്‌ക്കർ. മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിനായി വളരെ സ്ഥിരതയോടെ കളിച്ചിരുന്ന കോഹ്ലിക്ക് ഈ ഒരു മോശം കാലയളവിൽ നിന്നും രക്ഷപെടാൻ ഒരാളുടെ സഹായം വളരെ അത്യാവശ്യമെന്നാണ് ഗവാസ്‌ക്കറുടെ നിരീക്ഷണം.

” കോഹ്ലി പുറത്താകുന്ന രീതികൾ പലതും നിർഭാഗ്യകരമാണ്. അദ്ദേഹം ഇന്നലെ മത്സരത്തിൽ വരുത്തിയ ആദ്യത്തെ പിഴവ് തന്നെ അദേഹത്തിന്റെ ഔട്ടിനുള്ള കാരണം കൂടിയായി മാറി. എനിക്ക് വിരാട് കോഹ്ലിയോട് പറയാനുള്ളത് എത്രയും വേഗം കോഹ്ലി സാക്ഷാൽ സച്ചിനുമായി സംസാരിക്കണം.സച്ചിനെ സമീപിക്കാൻ കോഹ്ലി തയ്യാറാവണം. കൂടാതെ അൽപ്പം ക്ഷമ ഈ സമയം ആവശ്യമാണ്. നിങ്ങൾ ഒരിക്കലും മോശം സാഹചര്യത്തിലല്ല. നിങ്ങൾ കാലുകൾ മനോഹരമായി തന്നെ ചലിക്കുന്നുണ്ട്.ഷോട്ടുകൾ കളിക്കുമ്പോൾ ഹെഡ് പൊസിഷൻ കറക്ട് തന്നെ “മുൻ താരം അഭിപ്രായം വിശദമാക്കി.

Read Also -  പരിശീലന സമയത്ത് രോഹിത് അലസൻ. നെറ്റ്സിൽ മടികാട്ടും. ജോണ്ടി റോഡ്സ്

“എന്റെ നിരീക്ഷണത്തിൽ ചിലപ്പോൾ എല്ലാം ഭാഗ്യം കൂടിയുണ്ടേൽ മാത്രമേ നിങ്ങൾക്ക് ബാറ്റിങ്ങിൽ ശോഭിക്കാൻ സാധിക്കൂ. കോഹ്ലിയുടെ ടെക്ക്നിക്കൽ സൈഡിൽ യാതൊരുവിധ പ്രശ്നവും ഇല്ല. നിർഭാഗ്യകരമായ മറ്റൊരു ഔട്ട്‌ നമ്മൾ ഇന്നലെ കണ്ടു. ഈ ഒരു സമയവും പിന്നിട്ട് പോകും. നിങ്ങളുടെ ക്ലാസ്സും മികവും അവിടെ തന്നെയുണ്ട്. അത് ഒരിക്കലും മാറില്ല.”ഗവാസ്‌ക്കർ തന്റെ അഭിപ്രായം വ്യക്തമാക്കി.8,18,0 എന്നിങ്ങനെയാണ് പരമ്പരയിൽ വിരാട് കോഹ്ലി സ്കോറുകൾ.

Scroll to Top