തന്‍റെ ദിനങ്ങള്‍ തിരിച്ചെത്തുന്നു. റെക്കോഡുകളുമായി വീരാട് കോഹ്ലി. മറികടന്നത് ക്യാപ്റ്റനെയും കോച്ചിനെയും.

ഏഷ്യ കപ്പില്‍ തന്‍റെ തുടര്‍ച്ചയായ രണ്ടാം അര്‍ദ്ധസെഞ്ചുറിയുമായി വീരാട് കോഹ്ലി. പാക്കിസ്ഥാനെaതിരെയുള്ള സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ 44 ബോളില്‍ 60 റണ്‍സാണ് നേടിയത്. വിരാട് കോഹ്ലി ടോപ്പ് സ്കോറര്‍ ആയപ്പോള്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് ഉയര്‍ത്തി. മത്സരത്തിലെ പ്രകടനത്തോടെ ഈ ഏഷ്യ കപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവുമായി.

മത്സരത്തില്‍ രണ്ട് റെക്കോഡുകളും വീരാട് കോഹ്ലി നേടി. അര്‍ദ്ധസെഞ്ചുറി നേടിയതോടെ, രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ 50+ സ്കോറുകള്‍ നേടുന്ന താരമായ വീരാട് കോഹ്ലി മാറി. 135 ഇന്നിംഗ്സില്‍ നിന്നും 31, 50+ സ്കോറുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ റെക്കോഡാണ് മറികടന്നത്. 91 ഇന്നിംഗ്സില്‍ നിന്നുമാണ് വിരാട് കോഹ്ലിയുടെ ഈ റെക്കോഡ്.

Fb0aWXPaIAE0Kam

പാക്കിസ്ഥാനെതിരെയുള്ള വീരാട് കോഹ്ലിയുടെ 4ാം ടി20 ഫിഫ്റ്റിയാണ് ഇത്. പാക്കിസ്ഥാനെതിരെ ഏറ്റവും കൂടുതല്‍ ടി20 ഫിഫ്റ്റി എന്ന റെക്കോഡിനൊപ്പമെത്തി. ആരോണ്‍ ഫിഞ്ച്, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, കെവിന്‍ പീറ്റേഴ്സണ്‍, കെയിന്‍ വില്യംസണ്‍ എന്നിവര്‍ക്കും പാക്കിസ്ഥാനെതിരെ 4 ടി20 ഫിഫ്റ്റിയുണ്ട്.

Fb0jP07aIAUwJ3G

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഇന്ത്യയ്‌ക്കായി ഏറ്റവും കൂടുതൽ അൻപതിലധികം സ്‌കോറുകൾ നേടുന്നവരുടെ പട്ടികയിൽ നിലവിലെ ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിനെ പിന്നിലാക്കി. കോഹ്ലിയുടെ അത്തരം 194 സ്കോറില്‍ 70 എണ്ണം സെഞ്ചുറികളാണ്. 264 ഫിഫ്റ്റി പ്ലസ് സ്കോറുള്ള സച്ചിനാണ് ഒന്നാമത്.

Previous articleടോപ്പ് 3 മിന്നി. ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍
Next articleജയ പരാജയങ്ങള്‍ മാറി മറിഞ്ഞു. ത്രില്ലിങ്ങ് പോരാട്ടത്തില്‍ പാക്കിസ്ഥാന് വിജയം