ഏകദിന ലോകകപ്പില്‍ നെതര്‍ലണ്ടിനെതിരെയുള്ള പോരാട്ടത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് വിരാട് കോഹ്ലി കാഴ്ച്ചവച്ചത്. മൂന്നാമനായി ക്രീസില്‍ എത്തിയ വിരാട് കോഹ്ലി, ഒരു മികച്ച അര്‍ധസെഞ്ചുറി നേടി. 56 പന്തില്‍ 51 റണ്‍സാണ് വിരാട് കോഹ്ലി നേടിയത്. 5 ഫോറും 1 സിക്സും സഹിതമാണ് വിരാട് കോഹ്ലിയുടെ ഈ ഇന്നിംഗ്സ്.
ടൂര്‍ണമെന്‍റില്‍ തകര്‍പ്പന്‍ പ്രകടനം തുടരുന്ന വിരാട് കോഹ്ലിയുടെ ഈ ലോകകപ്പിലെ ഏഴാം 50+ പ്രകടനമാണ് ചിന്നസ്വാമിയില്‍ കണ്ടത്. ഒരു ലോകകപ്പില്‍ 7 തവണ 50+ സ്കോര്‍ നേടുന്ന മൂന്നാമത്തെ താരമാണ് വിരാട് കോഹ്ലി.
2003 ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും 2019 ല്‍ ഷാക്കീബുമാണ് 7 തവണ 50 നു മുകളില്‍ റണ്‍സ് കണ്ടെത്തിയത്. സെമിഫൈനലും ഫൈനലും മുന്നില്‍ നില്‍ക്കേ ഈ റെക്കോഡ് മറികടക്കാനുള്ള അവസരം വിരാട് കോഹ്ലിക്കുണ്ട്.
9 മത്സരങ്ങളില്‍ നിന്നാണ് വിരാട് കോഹ്ലിയുടെ ഈ റെക്കോഡ്. 594 റണ്‍സ് നേടി വിരാട് കോഹ്ലിയാണ് ഈ ലോകകപ്പിലെ ടോപ്പ് സ്കോറര്‍.
Virat Kohli – 2023 World Cup
Runs | Balls Faced | Opposition | Ground |
---|---|---|---|
51 | 56 | vs Netherlands | Bengaluru |
101* | 195 | vs South Africa | Eden Gardens |
88 | 139 | vs Sri Lanka | Wankhede |
0 | 12 | vs England | Lucknow |
95 | 154 | vs New Zealand | Dharamsala |
103* | 113 | vs Bangladesh | Pune |
16 | 31 | vs Pakistan | Ahmedabad |
55* | 64 | vs Afghanistan | Delhi |
85 | 171 | vs Australia | Chennai |