പിച്ച് കണ്ട് ഞാൻ ഞെട്ടി :ടീമിൽ മാറ്റമില്ലെന്ന് നായകൻ കോഹ്ലി

ക്രിക്കറ്റ്‌ ആരാധകർ എല്ലാം ഇപ്പോൾ വളരെ അധികം ആവേശത്തോടെ കാത്തിരിക്കുന്നത് ഇന്ത്യ :ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്‌ മത്സരം ലീഡ്‌സിൽ ആരംഭിക്കാൻ വേണ്ടിയാണ്. വളരെ നിർണായകമായ ടെസ്റ്റ്‌ പരമ്പരയിൽ 1-0ന് ലീഡ് നേടി ഇന്ത്യൻ ടീം മുൻപിൽ നിൽക്കുമ്പോൾ മൂന്നാം ടെസ്റ്റ്‌ ഇംഗ്ലണ്ട് ടീമിനും വളരെ അധികം പ്രധാനമാണ്. നേരത്തെ വിരാട് കോഹ്ലിയും സംഘവും ലോർഡ്‌സിലെ രണ്ടാം ടെസ്റ്റിൽ 151 റൺസിന്റെ ജയമാണ് നേടിയത്. മൂന്നാം ടെസ്റ്റിന് മുൻപായി പത്രസമ്മേളനത്തിൽ നായകൻ വിരാട് കോഹ്ലി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സജീവ ചർച്ചയായി മാറുന്നത്. മൂന്നാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനെ കുറിച്ച് ക്രിക്കറ്റ്‌ പ്രേമികളിൽ വ്യാപകമായ ചർച്ചകൾ കഴിഞ്ഞ ദിവസങ്ങളിലെല്ലാം നടന്നെങ്കിലും മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയില്ലയെന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലി തുറന്ന് പറഞ്ഞു.

എന്നാൽ ലീഡ്സ് ടെസ്റ്റിനുള്ള പിച്ചാണ് ആദ്യ കാഴ്ചയിൽ തന്നെ ഞെട്ടിച്ചത് എന്ന് പറയുകയാണ് നായകൻ കോഹ്ലിയിപ്പോൾ ഒരു ടെസ്റ്റ്‌ മത്സരം ജയിച്ച ടീമിൽ നിന്നും മാറ്റങ്ങൾ നടത്തുവാനായി താൻ ഒട്ടും ആഗ്രഹിക്കുന്നില്ല എന്നും പറഞ്ഞ വിരാട് കോഹ്ലി ആരേലും ഗുരുതര പരിക്കിന്റെ പിടിയിലായാൽ മാത്രമേ ഇന്ത്യൻ ടീമിന്റെ പ്ലേയിംഗ്‌ ഇലവനിൽ ഒരു മാറ്റത്തിനായി സാധ്യതകളുള്ളൂ എന്നും വിശദമാക്കി. നിലവിൽ ഇന്ത്യൻ സ്‌ക്വാഡിൽ ആർക്കും പരിക്കിന്റെ ആശങ്കകൾ ഇല്ലെന്നും വിരാട് കോഹ്ലി വ്യക്തമാക്കി.

“മൂന്നാം ടെസ്റ്റിന് മുന്നോടിയായി ടീമിൽ എന്തേലും മാറ്റങ്ങൾ വരുത്തേണ്ട ഒരു ആവശ്യവും ഇല്ല. എന്തിനാണ് ജയിച്ച ടീമിൽ മാറ്റങ്ങൾ. ആർക്കും പരിക്കില്ല എങ്കിൽ രണ്ടാം ടെസ്റ്റിൽ കളിച്ച സെയിം ടീമാകും ലീഡ്‌സിൽ കളിക്കാനായിട്ടും എത്തുക”കോഹ്ലി ചോദ്യങ്ങൾക്ക് എല്ലാം ഇത്തരം നൽകി

അതേസമയം ലീഡ്‌സിലെ പിച്ച് തന്നെ ഏറെ അമ്പരപ്പിച്ചതായി പറഞ്ഞ വിരാട് കോഹ്ലി താൻ അൽപ്പം കൂടി പുല്ലുകൾ പിച്ചിൽ പ്രതീക്ഷിച്ചിരുന്നതായി തുറന്ന് പറഞ്ഞു.ആദ്യ രണ്ട് ടെസ്റ്റിലും നമ്മുടെ ഓപ്പണിങ് ജോഡി നൽകിയ തുടക്കം ജയത്തിലേക്കുള്ള വഴിയായി മാറി എന്നും കോഹ്ലി വിശദീകരിച്ചു.

Previous articleപന്തിനെ ഞാൻ വിഡ്ഢിയെന്ന് വിളിക്കില്ല :ഭാവി സ്റ്റാറെന്ന് മുൻ താരം
Next articleടി :20 ലോകകപ്പിൽ ഇന്ത്യക്ക് അവൻ കരുത്തായി മാറും :പ്രവചിച്ച് ദിനേശ് കാർത്തിക്