ഏഷ്യാ കപ്പ് ടി20 ടൂർണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം ചിരവൈരികളായ പാകിസ്ഥാനെതിരെയാണ്. കഴിഞ്ഞ വർഷത്തെ ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിന് ശേഷം ആദ്യമായാണ് ഇരു ടീമും ഏറ്റുമുട്ടുക. കഴിഞ്ഞ വർഷത്തെ ടി20 ലോകകപ്പ് മത്സരം നടന്ന അതേ വേദിയായ ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരം.
മത്സരത്തിന് മുന്നോടിയായി ടീം ഇന്ത്യയുടെ പ്ലേയിംഗ് കോമ്പിനേഷനെക്കുറിച്ചും ദിനേശ് കാർത്തിക്കിനെ ടീമിൽ ഉൾപ്പെടുത്തുമോ ഇല്ലയോ എന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. ഓപ്പണിംഗ് കോമ്പിനേഷൻ തീരുമാനിക്കുക എന്നതാണ് ടീം മാനേജ്‌മെന്റ് എടുക്കുന്ന മറ്റൊരു പ്രധാന തീരുമാനം. ഈ വർഷം ഇതുവരെ, ടി20യിൽ എട്ട് വ്യത്യസ്ത ബാറ്റർമാരെ ഓപ്പണർമാരായി ടീം ഇന്ത്യ പരീക്ഷിച്ചു, എന്നാൽ പാകിസ്ഥാനെതിരായ മത്സരത്തിൽ രോഹിത് ശർമ്മയെ ആരു പങ്കാളിയാക്കും എന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല.
കെ എൽ രാഹുൽ ടീമിൽ തിരിച്ചെത്തിയതിനാൽ, ഓപ്പണറായി കളിക്കും എന്ന് ഏറെക്കുറെ ഉറപ്പാണ്. ഇപ്പോഴിതാ ഇതിനെ പറ്റി വ്യതസ്തമായ അഭിപ്രായം രേഖപ്പെടുത്തുകയാണ് മുൻ ഇന്ത്യൻ സെലക്ടർ സബ കരീം. പാകിസ്ഥാനെതിരായ മത്സരത്തിൽ വിരാട് കോഹ്‌ലി ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യണം എന്നാണ് കരുതുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം കെഎൽ തിരിച്ചുവരവ് നടത്തുന്നതിനാൽ, സ്വയം സ്ഥിരത കൈവരിക്കാനും ഫോം കണ്ടെത്താനും അദ്ദേഹത്തിന് കുറച്ച് സമയം വേണ്ടിവന്നേക്കുമെന്ന് അദ്ദേഹം പറഞ്ഞു.
“വിരാട് കോഹ്‌ലി രോഹിത് ശർമ്മയ്‌ക്കൊപ്പം ഓപ്പണിംഗ് നടത്തുന്നു. ഇത് ലഭ്യമായ ഓപ്ഷനാണ്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ, അതിനർത്ഥം ദിനേഷ് കാർത്തിക്കിനെ പ്ലേയിംഗ് ഇലവനിൽ നിലനിർത്താൻ ഇന്ത്യയും ശ്രമിക്കുന്നു എന്നാണ്,” സബ ഇന്ത്യ ന്യൂസിൽ പറഞ്ഞു.
“കെഎൽ രാഹുൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ തിരിച്ചുവരവ് നടത്തി, എന്നാൽ സിംബാബ്‌വെയ്‌ക്കെതിരായ ഏകദിനത്തിൽ അദ്ദേഹത്തിന് ഫോം കണ്ടെത്താനായില്ല. അതിനാൽ കോഹ്‌ലിയും രോഹിത്തും പാകിസ്ഥാനെതിരെ ഓപ്പണിംഗ് നടത്തിയേക്കാം. നമ്മുടെ പ്രധാന കളിക്കാരിൽ രണ്ടുപേരും (കെഎൽ, രോഹിത് ശർമ്മ) പ്രകടനം നടത്തിയാൽ, ഏഷ്യാ കപ്പിൽ ഇത്രയും ശക്തമായ ബാറ്റിംഗ് മറ്റാർക്കും ഉണ്ടാകില്ല.” മുന്‍ സെലക്ടര്‍ പറഞ്ഞു.