പഴയ കോഹ്ലി തിരിച്ചെത്തിയോ എന്ന് ചോദ്യം? ഉത്തരവുമായി ഇന്ത്യന്‍ താരം

കഴിഞ്ഞ മൂന്ന് വർഷത്തോളമായി മോശം ഫോമിലൂടെ കടന്നുപോയിരുന്ന വിരാട് കോഹ്ലി കടുത്ത വിമർശനങ്ങൾക്ക് ഇരയായിരുന്നു. എന്നാൽ കഴിഞ്ഞ ഏഷ്യാ കപ്പിലൂടെ താരം തന്റെ പഴയ പ്രതാപ കാലത്തിലേക്ക് തിരിച്ചു വരുന്നതിന്റെ സൂചനകൾ നൽകി. ലോകകപ്പിലെ ആദ്യം മത്സരം കൊണ്ട് തന്നെ ആ സൂചനങ്ങൾക്ക് ഒരു ഉത്തരം നൽകി വിമർശകരുടെ വായടപ്പിച്ചു കോഹ്ലി. ഇത്തവണത്തെ ലോകകപ്പിലെ ആദ്യ നാലു മത്സരങ്ങളിൽ നിന്ന് മൂന്ന് അർദ്ധ സെഞ്ച്വറികളാണ് ഇന്ത്യൻ മുൻ നായകൻ നേടിയത്.

220 റൺസുമായി കോഹ്ലി തന്നെയാണ് റൺവേട്ടക്കാരിൽ മുന്നിൽ. ഇന്നലെ നടന്ന ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന റെക്കോർഡ് ശ്രീലങ്കൻ ഇതിഹാസം മഹേള ജയവർധനയിൽ നിന്നും ഏറ്റെടുത്തിരുന്നു. കോഹ്ലി യുടെ തിരിച്ചുവരവ് ആഘോഷിക്കുകയാണ് ആരാധകർ. തങ്ങൾക്ക് നഷ്ടമായിരുന്ന ആ പഴയ കോഹ്ലിയെ വീണ്ടും തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ആരാധകർ. ഇപ്പോൾ ഇതാ മാച്ച് പ്രസന്റേഷനിൽ ഹർഷ ഭോഗ്ലേ ചോദിച്ച ചോദ്യവും അതിന് താരം നൽകിയ

ani virat kohli 103234 1

മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.”ആ പഴയ വിരാട് കോഹ്ലി മടങ്ങിയെത്തിയോ? ഇതായിരുന്നു ഹർഷ ഭോഗ്ലെ കോഹ്ലിയോട് ചോദിച്ച ചോദ്യം. ഇതിന് രസകരമായ മറുപടിയായിരുന്നു കോഹ്ലി നൽകിയത്. താരത്തിന്റെ മറുപടി വായിക്കാം..”‘വളരെ ക്ലോസായ ഒരു മത്സരമായിരുന്നു. ഞങ്ങൾ ആഗ്രഹിച്ചതിനേക്കാളും വളരെ ക്ലോസായ മത്സരം തന്നെയായിരുന്നു ഇത്. എന്നെ സംബന്ധിച്ച് ബാറ്റിങ്ങിൽ വളരെ മികച്ച ഒരു ദിവസം

23KohliCelebrates

തന്നെയായിരുന്നു ഇത്. ഞാൻ സ്വയം മത്സരത്തിലേക്കിറങ്ങി കളിക്കാൻ ശ്രമിക്കുകയായിരുന്നു.ഞാൻ ബാറ്റിങ്ങിനിറങ്ങിയത് സമ്മർദ്ദമേറിയ ഒരു ഘട്ടത്തിലായിരുന്നു. ബൗളിങ് വളരെ വ്യക്തമായി നിരീക്ഷിക്കുകയായിരുന്നു. നിങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകുകയാണെങ്കിൽ വളരെ സന്തോഷം നിറഞ്ഞ ഒരു സ്ഥലത്താണ് ഞാനിപ്പോൾ നിൽക്കുന്നത്. ഒന്നിനെയും ഒന്നിനോടും താരതമ്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞതെല്ലാം കഴിഞ്ഞു.”- കോഹ്ലി പറഞ്ഞു.