കുഞ്ഞൻ ടീമുകൾക്കെതിരെ കളിച്ചല്ല കോഹ്ലി സെഞ്ച്വറി റെക്കോർഡ് നേടുന്നത്. ബാബർ ആസമിനെതിരെ ആമിറിന്റെ ഒളിയമ്പ്.

20231102 165313 scaled

നിലവിൽ ഇന്ത്യൻ ടീമിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരമാണ് വിരാട് കോഹ്ലി. സച്ചിൻ ടെണ്ടുൽക്കറുടെ ഏകദിന ക്രിക്കറ്റിലെ സെഞ്ച്വറി റെക്കോർഡ് മറികടക്കാൻ കേവലം 2 സെഞ്ച്വറി മാത്രമാണ് കോഹ്ലിക്ക് ആവശ്യം. ഈ ലോകകപ്പിൽ വളരെ മികച്ച പ്രകടനമാണ് കോഹ്ലി കാഴ്ച വച്ചിട്ടുള്ളത്. അതിനാൽ തന്നെ സച്ചിന്റെ ഈ സെഞ്ച്വറി റെക്കോർഡ് ഈ ലോകകപ്പിൽ തന്നെ മറികടക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇപ്പോൾ വിരാട് കോഹ്ലിയെ അങ്ങേയറ്റം പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം മുഹമ്മദ് ആമിർ. യാതൊരു കാരണവശാലും വിരാട് കോഹ്ലിയെ മറ്റുതാരങ്ങളുമായി താരതമ്യം ചെയ്യാൻ തയ്യാറാവരുത് എന്നാണ് ആമിർ പറയുന്നത്.

ഒരുപക്ഷേ കുഞ്ഞൻ ടീമുകൾക്കെതിരെ കളിക്കാൻ അവസരം ലഭിച്ചിരുന്നുവെങ്കിൽ കോഹ്ലി പണ്ടേ സച്ചിന്റെ റെക്കോർഡ് പഴങ്കഥയാക്കിയേനെ എന്ന് ആമിർ പറയുന്നു. ഈ പ്രസ്താവനയിലൂടെ പാക്കിസ്ഥാൻ നായകൻ ബാബർ ആസമിനെതിരെ ഒരു ഒളിയമ്പ് എഴുതിയിരിക്കുകയാണ് ആമിർ. പാക് നായകൻ ബാബർ ആസാം കുഞ്ഞൻ ടീമുകൾക്കെതിരെയാണ് കൂടുതൽ റൺസ് നേടി മുൻപന്തിയിൽ എത്തിയത് എന്ന് ആമീർ മുമ്പ് പറഞ്ഞിരുന്നു. ശേഷമാണ് ഇപ്പോൾ വിരാട് കോഹ്ലിയെ പ്രശംസിച്ചുകൊണ്ട് അമീറിന്റെ പ്രസ്താവന എത്തിയിരിക്കുന്നത്. കുഞ്ഞൻ ടീമുകൾക്കെതിരെ നടക്കുന്ന പരമ്പരകളിൽ പലപ്പോഴും വിരാട് കോഹ്ലി കളിക്കാറില്ലെന്നും, അതിനാൽ മറ്റുള്ള താരങ്ങളുമായി അയാളെ താരതമ്യം ചെയ്യരുത് എന്നും ആമീർ വിശദീകരിക്കുന്നു.

Read Also -  "അന്നെനിക്ക് ഫീൽഡ് സെറ്റ് ചെയ്യാൻ പോലും അറിയില്ലായിരുന്നു, രോഹിതാണ് എല്ലാം ചെയ്തിരുന്നത്".

“വിരാട് കോഹ്ലിയെ എന്തുകൊണ്ടാണ് മറ്റ് താരങ്ങളുമായി എപ്പോഴും താരതമ്യം ചെയ്യുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. അത്തരം താരതമ്യങ്ങൾ അടിസ്ഥാനരഹിതം തന്നെയാണ്. ഒരുപക്ഷേ കോഹ്ലി നെതർലാൻഡ്സ്, നേപ്പാൾ, സിംബാബ്വെ, ബംഗ്ലാദേശ് പോലെയുള്ള ചെറിയ ടീമുകൾക്കെതിരെ പരമ്പരകൾ കളിച്ചിരുന്നുവെങ്കിൽ സച്ചിന്റെ സെഞ്ച്വറി റെക്കോർഡോക്കെ പണ്ടേ പഴങ്കഥയായെനെ. പക്ഷേ ഇത്തരം ചെറിയ ടീമുകൾക്കെതിരെ വിരാട് കോഹ്ലി പരമ്പരകൾ കളിക്കാറില്ല.”- ആമീർ പറയുന്നു.

ബാബർ ആസാം റാങ്കിംഗിൽ മുൻപിലെത്തുന്നത് ഇത്തരത്തിൽ ചെറിയ ടീമുകൾക്കെതിരെ കളിച്ചു കൊണ്ടാണ് എന്ന് ആമീർ പറയുകയുണ്ടായി. “ഓരോ ആഴ്ചയും ഐസിസിയുടെ റാങ്കിങ്ങിൽ മാറ്റം ഉണ്ടാവുന്നുണ്ട്. നിങ്ങൾ 40 മത്സരങ്ങൾ കളിച്ചാൽ, ചില മത്സരങ്ങളിൽ 25, 50, 70 ഒക്കെ സ്കോർ സ്വന്തമാക്കുകയാണെങ്കിൽ റാങ്കിംഗിൽ മുന്നിലെത്താം. മില്ലർ, ബട്ലർ തുടങ്ങിയ താരങ്ങളൊന്നും റാങ്കിംഗിൽ മുന്നിലെത്താത്തത് എന്തുകൊണ്ടാണെന്ന് പരിശോധിക്കൂ. ചെറിയ ടീമുകൾക്കെതിരെ പരമ്പര എത്തുമ്പോൾ അവർ കളിക്കാറില്ല. അവർ മറ്റു താരങ്ങൾക്ക് അവസരം നൽകാറാണ് ചെയ്യുന്നത്. അങ്ങനെ വരുമ്പോൾ റാങ്കിങ്ങിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കില്ല. അതേസമയം ബാബർ ആസാം ചെറിയ ടീമുകൾക്കെതിരെ കളിച്ച് റാങ്കിംഗ് വർദ്ധിപ്പിക്കുന്നു.”- ആമിർ മുൻപ് പറഞ്ഞു.

Scroll to Top