ക്രിക്കറ്റ് ലോകത്തെ വളരെ അധികം ഞെട്ടിച്ചാണ് വിരാട് കോഹ്ലി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം പൂർണ്ണമായി ഒഴിഞ്ഞത്. ഇക്കഴിഞ്ഞ ടി :20 ക്രിക്കറ്റ് ലോകകപ്പിന് പിന്നാലെ ടി :20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ കോഹ്ലിക്ക് പിന്നാലെ ഏകദിന നായകസ്ഥാനവും നഷ്ടമായിരുന്നു.എന്നാൽ സൗത്താഫ്രിക്ക എതിരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ടെസ്റ്റ് നായകന്റെ റോളും ഒഴിഞ്ഞ വിരാട് കോഹ്ലി നിലവിൽ മൂന്ന് ഫോർമാറ്റിലും ടീം ഇന്ത്യയുടെ ഭാഗമായി ഒരു ബാറ്റര്‍ മാത്രമാണ്.
നേരത്തെ ഐപിഎല്ലിൽ ബാംഗ്ലൂർ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും ഒഴിഞ്ഞ വിരാട് കോഹ്ലി ഇക്കഴിഞ്ഞ ലേലത്തിന് മുന്നോടിയായി ബാംഗ്ലൂർ സ്‌ക്വാഡിൽ സ്ഥാനം നേടിയിരുന്നു. ഏറെ വർഷകാലം ബാംഗ്ലൂർ ടീമിന്റെ നായകൻ കുപ്പായം അഞ്ഞിഞ്ഞ കോഹ്ലി എന്താണ് ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ള പ്രധാന കാരണമെന്ന് ഇതുവരെ പറഞ്ഞിരുന്നില്ല. എന്നാൽ ബാംഗ്ലൂർ ടീമിന്റെ ക്യാപ്റ്റൻ റോൾ ഒഴിയാനുള്ള കാരണം തുറന്ന് പറയുകയാണ് ഇപ്പോൾ വിരാട് കോഹ്ലി തന്നെ.
33 വയസ്സുകാരനായ കോഹ്ലി താൻ ജീവിതത്തിൽ ഒരിക്കലും തന്നെ ഒരു കാര്യം അനേകം നാൾ മുന്നോട്ട് കൊണ്ട് പോകാൻ ആഗ്രഹിക്കാറില്ല എന്നും വിശദമാക്കി.”ഞാൻ ജീവിതത്തിലും എന്റെ കരിയറിലും ആവശ്യമുള്ളതിലും കൂടുതൽ കാര്യങ്ങൾ മുറുകെ പിടിക്കുന്ന ഒരാൾ അല്ല . എനിക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് എനിക്ക് നല്ലത് പോലെ തന്നെ അറിയാമെങ്കിലും. ഞാൻ ആ പ്രക്രിയയെ വളരെ അധികം എൻജോയ് ചെയ്യാൻ ആഗ്രഹിക്കുന്നു. അതിനാൽ തന്നെ ഏതെങ്കിലും ഒരു പ്രക്രിയ എനിക്ക് ആസ്വദിക്കാൻ കഴിയുന്നില്ല എങ്കിൽ ഞാൻ അത് തുടർന്ന് ചെയ്യാൻ പോകുന്നില്ല “വിരാട് കോഹ്ലി അഭിപ്രായം വിശദമാക്കി.
“ഞാൻ ആളുകളോട് ഒരു കാര്യം മാത്രമാണ് വിശദീകരിക്കുന്നത്. അതേ എനിക്ക് കുറച്ച് ഇടം വേണം എന്റെ ജോലിഭാരം വളരെ മികവോടെ തന്നെ അതിവേഗം നിയന്ത്രിക്കാൻ ഞാൻ ആഗ്രഹിച്ചു. അതേ ഈ കഥ അവിടെ തന്നെ അവസാനിക്കുന്നു.പുറത്ത് നിൽക്കുന്ന ആളുകൾക്ക് പലതും പറയാനുണ്ട്. എങ്കിലും ഇതാണ് കാരണം “കോഹ്ലി വിശദീകരിച്ചു.207 ഐപിൽ മത്സരങ്ങൾ കളിച്ചിട്ടുള്ള കോഹ്ലിക്ക് വരുന്ന സീസണിൽ തിളങ്ങാനായി കഴിയുമെന്നാണ് ആരാധകരുടെ എല്ലാം പ്രതീക്ഷ.