ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ മിന്നും വിജയം ഇന്ത്യൻ നായകൻ കോഹ്‌ലിക്ക് ഇരട്ടി മധുരമാണ് സമ്മാനിച്ചത് .ആദ്യ ടെസ്റ്റിലെ തോൽവിക്ക് ശേഷം ഏറെ വിമർശനമാണ് നായകൻ കോഹ്ലി നേരിട്ടത് .ഇപ്പോൾ ചെപ്പോക്കിലെ വിജയം മുന്‍ നായകന്‍ എം എസ് ധോണിയുടെക്യാപ്റ്റന്‍സി റെക്കോര്‍ഡിന്
ഒപ്പമെത്തുവാൻ വിരാട് കോലിക്ക് സഹായകമായിരിക്കുകയാണ് . ചെപ്പോക്കിലെ ജയത്തോടെ ഹോം ടെസ്റ്റുകളില്‍ മഹേന്ദ്ര സിംഗ് ധോണിക്ക് ഒപ്പം വിരാട് കൊഹ്‌ലിക്കും 21 ജയങ്ങള്‍ വീതമായി.
ധോണി തന്റെ ടെസ്റ്റ് കരിയറിൽ നായകനായി 21 മത്സരങ്ങള്‍ ഇന്ത്യയെ ജയിപ്പിച്ചപ്പോള്‍ മൂന്ന് മത്സരങ്ങളില്‍ തോല്‍ക്കുകയും ആറെണ്ണം സമനിലയിലാവുകയും ചെയ്തു. 70 ശതമാനമാണ് ടെസ്റ്റ് നായകെന്ന നിലയിൽ ധോണിയുടെ വിജയശരാശരി.
എന്നാൽ ഇക്കാര്യത്തില്‍ ഏറെ മുന്നിലാണ് വിരാട് കോലി. കോലിക്ക് കീഴില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ സമനിലയായപ്പോള്‍ രണ്ട് തവണയെ
ടീം ഇന്ത്യക്ക് സ്വന്തം മണ്ണിൽ എതിരാളികള്‍ക്ക് മുൻപിൽ തോൽക്കേണ്ട അവസ്ഥ വന്നിട്ടുളളൂ .മുൻ ക്യാപ്റ്റന്മാരായ മുഹമ്മദ് അസ്‌ഹറുദ്ദീന്‍(13 ജയം, വിജയശതമാനം 65), സൗരവ് ഗാംഗുലി(10 ജയം, വിജയശതമാനം 47.6), സുനില്‍ ഗാവസ്‌കര്‍(7 ജയം, വിജയശതമാനം 24.1) എന്നിവരാണ് പട്ടികയിൽ കോഹ്‌ലിക്ക് താഴെ തൊട്ടടുത്ത സ്ഥാനങ്ങളില്‍ സ്ഥിതിചെയ്യുന്നത് .
ചെന്നൈയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 317 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ഇതോടെ നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ 2 ടീമുകളും ഒപ്പമെത്തി. മൂന്നാം ടെസ്റ്റ് 24 മുതല്‍ 28 വരെ അഹമ്മദാബാദില്‍ നടക്കും.