ചെപ്പോക്കിൽ വമ്പൻ വിജയം ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ രണ്ടാമതെത്തി ടീം ഇന്ത്യ : ഫൈനലിലേക്ക് ഇനിയുള്ള വഴികൾ ഇപ്രകാരം

ഇംഗ്ലണ്ടിനെതിരെ ചെപ്പോക്കിലെ സ്പിന്നിങ് വിക്കറ്റിൽ കളിക്കുവാൻ ഇറങ്ങുമ്പോൾ ടീം ഇന്ത്യക്ക്   മുൻപിൽ വലിയ 2  ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു .
ആദ്യ ടെസ്റ്റില്‍  ഇംഗ്ലണ്ട് ടീമിനോടേറ്റ കനത്ത തോൽവിക്ക് പകരം ചോദിക്കുക  പരമ്പരയില്‍ ഒപ്പമെത്തുന്നതിനൊപ്പം എത്തുവാൻ ചെപ്പോക്കിലെ  രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് വിജയം ഏറെ  അനിവാര്യമായിരുന്നു  .

കൂടാതെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ    ഫൈനലിലേക്ക്  പ്രവേശനം  ഉറപ്പിക്കുവാൻ ഒരു വിജയം  ഏറെ  അനിവാര്യമായിരുന്നു. 317 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം നേടി കോലിപ്പട രണ്ട് ലക്ഷ്യങ്ങളും വളരെ സുന്ദരമായി തന്നെ മറികടന്നു .
ചെപ്പോക്കിലെ രണ്ടാം ടെസ്റ്റിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും എതിരാളികളെ നിഷ്പ്രഭമാക്കിയാണ് ടീം ഇന്ത്യ പരമ്പരയിൽ 1-1 ഒപ്പമെത്തിയത് .

അതേസമയാണ് ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ്  ടേബിളില്‍ ഇന്ത്യ വീണ്ടും രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ആദ്യ മത്സരം ജയിച്ച  ഇംഗ്ലണ്ട് ടീം  നാലാം സ്ഥാനത്തേക്ക് തെന്നിവീണു. ഒന്നാമത് നില്‍ക്കുന്ന ന്യൂസിലന്‍ഡിന് 70.0 പോയിന്‍റും രണ്ടാമതുള്ള ഇന്ത്യക്ക് 69.7 പോയിന്‍റും മൂന്നാമതുള്ള ഓസ്‌ട്രേലിയക്ക് 69.2 പോയിന്‍റുമാണുള്ളത്. 67.0 പോയിന്‍റാണ് നാലാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനുള്ളത്.  നേരത്തെ ചാംപ്യൻഷിപ് ഫൈനലിലേക്ക് കിവീസ് ടീം യോഗ്യത നേടിയിരുന്നു  . ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്   ഫൈനൽ സ്വപ്നം കാണുന്ന ടീം ഇന്ത്യക്ക് ഇന്നത്തെ വിജയം ഏറെ സഹായകകരമാണ് .

ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ  ഇടം നേടുവാൻ ഈ പരമ്പരയെ ആശ്രയിച്ച്  3 ടീമുകളാണ് രംഗത്തുള്ളത് .
ഇംഗ്ലണ്ടിനെതിരായ പരമ്പര 2-1നോ 3-1നോ നേടിയാല്‍ ടീം ഇന്ത്യ ഫൈനലില്‍ കിവികളുടെ എതിരാളികളാവും. അതേസമയം 3-1ന് ജയിക്കാതെ ഇംഗ്ലണ്ടിന് സാധ്യതയില്ല. ഇനി ടെസ്റ്റ്  പരമ്പരയിൽ അവശേഷിക്കുന്ന 2 മത്സരങ്ങളും  ഇംഗ്ലണ്ട് ടീമിന് ജയിച്ചാൽ മാത്രമേ ഫൈനലിൽ പ്രവേശനം നേടുവാൻ കഴിയൂ .ഇന്ത്യക്കെതിരായ പരമ്പര 2-1ന് ഇംഗ്ലണ്ട് ജയിക്കുകയോ 1-1, 2-2 എന്ന നിലയില്‍ സമനില ആയാലോ ഓസ്‌ട്രേലിയ  ഫൈനലിൽ ഇടം നേടും .