നാലാം ടെസ്റ്റിനുള്ള ടോസ് നഷ്ടപ്പെട്ട ശേഷം നായകൻ വിരാട് കോലി ടീമിലെ മാറ്റങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ പക്ഷേ പലരുടെയും തെറ്റി ചുളിഞ്ഞു, ഇഷാന്ത് ശർമ്മയും ഷമിയും ഇല്ല. എന്നതിൽ പലർക്കും ഉത്തരങ്ങൾ ഉണ്ടായിരുന്നു എന്നാൽ അശ്വിനെയും ഉൾപ്പെടുത്തിയില്ല എന്നത് വലിയ ചർച്ച വിഷയമാകുകയും ചെയ്തു. അശ്വിനെ പ്ലെയിങ് ഇലവനിൽ നിന്നും ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കോഹ്ലി പറഞ്ഞത്. “ഇംഗ്ലണ്ടിന്റെ ടീമിൽ നാല് ഇടംകൈയ്യൻബാറ്റ്സ്മാൻമ്മാർ ഉണ്ട്, അത് ജഡേജക്ക് വളരെ നല്ലൊരു മത്സരമാണെന്ന് ഞാൻ വിലയിരുത്തുന്നു ഒപ്പം അദ്ദേഹം ബാറ്റിങ്ങിൽ നൽകുന്ന ബാലൻസ്”
ജഡേജയെ സംബന്ധിച്ചിടത്തോളം ഈ മത്സരം, അശ്വിൻ അനുകൂലികളായ എല്ലാ പിന്തുണക്കാർക്കും അദ്ദേഹത്തിനെ ടീമിൽ എടുത്ത കോഹ്ലിക്കും വേണ്ടിയുള്ള ഉത്തരമായിരുന്നു. ടോസ് നേടിയപ്പോൾ നായകൻ തന്നെ കുറിച്ച് വിലയിരുത്തിയ അതെ പോയിന്റുകളിൽ തന്നെയാണ് അദ്ദേഹം ശ്രദ്ധിച്ചത്, ഇടം കൈയ്യൻ ബൗളെർമ്മാരുടെ ഓഫ് സ്റ്റമ്പിന്റെ കൂടി മുൻപിലെ പരുക്കൻ പ്രതലം. ക്ലാസിക് ഇടംകൈ സ്പിന്നറുടെ മികവോടെ ഹസീബ് ഹമീദ് തീർത്ത തീവ്ര പ്രതിരോധ തന്ത്രത്തിലേക്ക് ബൗൾ എറിഞ്ഞു കേറ്റി. വലംകൈയ്യന്റെ ലെഗ് സ്റ്റമ്പിന് പുറത്തുള്ള പരുക്കൻ പ്രതലം ഉപയോഗിച്ച് ഒരുവേള ഒരു ഡിഫൻസീവ് സ്ട്രോക്കിനായി മാത്രം ബാറ്റ്സ്മാൻ മുന്നോട്ട് ഇറങ്ങുന്ന ആ ഒരു സ്ഥാനത്ത് പിച്ച് ചെയ്യിപ്പിച്ചു ബാറ്റിനെ മറികടത്തി സ്റ്റമ്പ് ഇളക്കി.
ബൗളെർമ്മാർ സാഹചര്യത്തിനോട് പൊരുത്തപ്പെട്ട് കൃത്യമായ പ്ലാനോടെ എറിഞ്ഞു ഫാസ്റ്റ് ബൗളെർമ്മാരെ നല്ല രീതിയിൽ സപ്പോർട്ട് ചെയ്യാനും ജഡേജക്ക് കഴിഞ്ഞു. ഇനി തിരിച്ചു അശ്വിനിലേക്കു തന്നെ വരാം,എന്നാൽ ഇതാദ്യമായല്ല, ഒരു വിദേശ ടെസ്റ്റ് മത്സരത്തിൽ കോഹ്‌ലി അശ്വിനെ പ്ലേയിംഗ് ഇലവനിൽ നിന്നും മാറ്റി നിർത്തുന്നത്. നാല് പേസർമാരെ തിരഞ്ഞെടുക്കുന്ന ഇന്ത്യയുടെ നയം കാരണം കോഹ്‌ലിയുടെ കടും പിടുത്തം പലപ്പോഴും വിമർശനങ്ങളിൽ ഒഴുവാക്കപ്പെടുന്നു എന്നൊരു വാദവും പരക്കെ പറഞ്ഞു കേൾക്കാറുണ്ട്. തീർച്ചയായും, അശ്വിൻ നിലവിൽ 79 മത്സരങ്ങളിൽ നിന്നും 413 വിക്കറ്റുകളുമായി ഇന്ത്യൻ ടീമിലെ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ നേടിയ താരമാണ്, ഈ സെൻസിറ്റീവ് വിഷയത്തിൽ അദ്ദേഹം ഒരു വാക്കുപോലും പ്രതികരിക്കുന്നില്ല. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ, അശ്വിൻ വിദേശത്ത് അവസാന 12 ടെസ്റ്റുകളിൽ 43 വിക്കറ്റുകൾ നേടിയിട്ടുണ്ട് താരം മുൻപ് ഓസ്ട്രേലിയിൽ – 18(4) ഇംഗ്ലണ്ടിൽ 15(5) ദക്ഷിണാഫ്രിക്കയിൽ 7 (2) ഇതിലൊന്നും കൊണ്ട് ക്യാപ്റ്റന് അദ്ദേഹത്തിന്റെ കഴിവ് ബോധ്യപ്പെട്ടില്ല.
ഇടംകയ്യൻമാർക്കെതിരായ മികച്ച ആയുധമാണ് ജഡേജയെന്ന നായകൻ വിരാട് കോഹ്ലിയുടെ ഈ ഒരു വാദം സ്ഥിതിവിവരക്കണക്കുകൾ പ്രകാരം തെറ്റാണ്, ഇരുന്നൂറിൽ അധികം ഇടങ്കയ്യൻ ബാറ്റ്സ്മാൻമ്മാരുടെ വിക്കറ്റുകൾ സ്വന്തമാക്കിയ ഏക ബൗളറാണ് അശ്വിൻ. മികച്ച കളിക്കാരെ അന്യായമായി ഉപേക്ഷിച്ച കഥകൾ ക്രിക്കറ്റ് ചരിത്രത്തിൽ ധാരാളമുണ്ട്.
ഒരു പക്ഷെ ഇന്ത്യ ഓവലിൽ തോറ്റിരുന്നു എങ്കിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷമായിരുന്നേനെ അശ്വിന്റെ ടീമിനെ സ്ഥാനം അത് കൊണ്ട് തന്നെ ഇന്ത്യയുടെ വിജയത്തോടെ മറക്കേണ്ട ഒന്നല്ല അശ്വിന്റെ ടീമിലെ സ്ഥാനവും..
ഇന്ത്യൻ ബൗളിംഗ് ആക്രമണത്തിലെ രണ്ട് സീനിയർ പേസർമാരായ ഇഷാന്ത് ശർമ്മയും മുഹമ്മദ് ഷമിയും സ്പിന്നർ അശ്വിനും ഇല്ലെങ്കിലും ഇംഗ്ലണ്ടിനെ 92.2 ഓവറിൽ 210 റൺസിന് പുറത്താക്കാൻ ഇന്ത്യൻ ബൗളിംഗ് നിരക്ക് കഴിഞ്ഞു എന്നത് ഗുണകരമായ കാര്യമാണ്.
ബുംറയും ജഡേജയും ഇംഗ്ലണ്ടിനെ ആക്രമിച്ച രീതിയിൽ ഫോമിലായിട്ടുള്ള റൂട്ട് പോലും അന്ധാളിച്ചുപോയി, ഇതിന്റെ സമ്മർദ്ദം മറ്റു ബാറ്റ്സ്മാൻമാരിലേക്ക് വ്യാപിക്കുകയും ടീമിന്റെ പ്രൊഡക്ടിവിറ്റി അപ്പാടെ നിലക്കുകയും ചെയ്തു.
ഒരു പക്ഷെ റൂട്ടിന്റെ ചെറുത്തുനിൽപ്പിൽ നിന്നും ഇന്ത്യയുടെ പ്രതീക്ഷകൾക്ക് ചിറക് മുളച്ചത് ഷാർദുൽ ഠാക്കൂറിന്റെ ഓഫ്-കട്ടർ ആയിരിക്കും. ഇംഗ്ലീഷ് പ്രതിരോധത്തിന്റെ അവസാന വാക്ക് റൂട്ട് പവലിയനിലേക്കു മടങ്ങിയതോടെ ഇംഗ്ലണ്ടിന്റെ വേരിളകി.
അവസരങ്ങൾ ഇനിയും തനിക്ക് വളരെ കുറവായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് ശാർദുൽ താക്കൂർ തന്റെ ഓൾറൗണ്ട് പ്രകടനത്തിലൂടെ ക്യാപ്റ്റന്റെ ചിന്തകളെ സ്ഥിരീകരിച്ചു – ഒപ്പം രോഹിത് ശർമ്മ മികച്ച പ്രകടനം പുറത്തെടുത്തു, 35 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഇംഗ്ലണ്ടിൽ ഒന്നിൽ കൂടുതൽ ടെസ്റ്റുകൾ ജയിച്ചു ക്രിക്കറ്റിലെ അപൂർവ്വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. അടുത്ത മത്സരത്തിലും മികച്ച പ്രകടനത്തോടെ ക്യാപ്റ്റൻ കോഹ്ലി പട ഇംഗ്ലണ്ടിൽ ചരിത്ര നേട്ടം കുറിക്കട്ടെ എന്ന് ആശംസിക്കുന്നു.
എഴുതിയത് – Vimal Thazhethuvittil