കോഹ്ലി എന്നെ വിളിച്ചിരുന്നു ; സച്ചിന്‍ വെളിപ്പെടുത്തുന്നു

ലോക ക്രിക്കറ്റിലെ ഇതിഹാസ താരമാണ് സച്ചിൻ. അന്താരാഷ്ട്ര ക്രിക്കറ്റിൽ അനേകം അപൂർവ്വ റെക്കോർഡുകൾക്ക് അവകാശിയായ സച്ചിൻ ഇന്നും ക്രിക്കറ്റ് പ്രേമികൾക്കിടയിലെ സൂപ്പർ സ്റ്റാറാണ്. സച്ചിന്റെ പകരക്കാരൻ എന്നെല്ലാം ക്രിക്കറ്റ് ലോകത്ത് വിശേഷണം നേടിയ ബാറ്റ്‌സ്മാനാണ് വിരാട് കോഹ്ലി. തന്റെ കരിയറിൽ ഗംഭീര തുടക്കം സ്വന്തമാക്കിയ വിരാട് കോഹ്ലി കരിയറിൽ സച്ചിന്റെ 100 അന്താരാഷ്ട്ര സെഞ്ച്വറികൾ എന്നുള്ള നേട്ടം മറികടക്കുമോയെന്നാണ് എല്ലാ ആരാധകരും ആകാംക്ഷയോടെ തന്നെ നോക്കുന്നത്.എന്നാൽ നിലവിൽ മോശം ബാറ്റിങ് ഫോമിലുള്ള വിരാട് കോഹ്ലിക്ക് താൻ ഒരിക്കൽ ഉപദേശം നൽകിയതായി വിശദമാക്കുകയാണ് ഇപ്പോൾ സാക്ഷാൽ സച്ചിൻ തന്നെ. കഴിഞ്ഞ രണ്ട് വർഷ കാലമായി സെഞ്ച്വറി ഒന്നും നേടാൻ കഴിയാത്ത കോഹ്ലിക്ക് 2014ലെ ഇംഗ്ലണ്ട് പര്യടന ശേഷം താൻ ചില കാര്യങ്ങൾ പങ്കുവെച്ചതായി സച്ചിൻ വെളിപ്പെടുത്തി.

“വിരാട് കോഹ്ലി ഒരു അസാധ്യ പ്ലയെർ എന്നത് നമുക്ക് എല്ലാം അറിയാം. വിരാട് കോഹ്ലി എന്റെ പ്രിയ സുഹൃത്താണ്. അദ്ദേഹം കഴിഞ്ഞ 10 വർഷം നേടിയ നേട്ടങ്ങൾ എല്ലാം കാണുമ്പോൾ ഏറെ സന്തോഷം തോന്നാറുണ്ട്.കോഹ്ലി അവന്റെ കരിയർ ആരംഭിച്ചപ്പോൾ ഞാനും ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു. അദേഹത്തിന്റെ ഉള്ളിലെ പാഷനും തീയും കാണുമ്പോൾ തന്നെ അറിയാമായിരുന്നു വലിയ ലെവലിലേക്ക് അവന് എത്താൻ കഴിയുമെന്ന്.കരിയറിന്റെ തുടക്കകാലം തന്നെ വിരാട് കോഹ്ലി നേട്ടങ്ങളിലേക്ക് എത്താൻ കഠിനമായ അധ്വാനവും കൂടാതെ തന്റെ ജീവിത ശൈലിയിൽ അനേകം മാറ്റങ്ങൾ അടക്കം കൊണ്ട് വന്നിരുന്നു “സച്ചിൻ ചൂണ്ടികാട്ടി.

“2014ലെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം വിരാട് കോഹ്ലി എന്നെ ഫോണിൽ വിളിച്ചിരുന്നു. കൂടാതെ അദ്ദേഹം ചില കാര്യങ്ങളിൽ അഭിപ്രായവും തേടി.ഓരോ തലമുറയും അവരുടെ ഹീറോകളെ തന്നെയാകും സമ്മർദ്ദം സമയങ്ങളിൽ നോക്കുക. അതിനാൽ തന്നെ സഹായം നൽകാൻ ഞാൻ റെഡിയായിരുന്നു. കോഹ്ലിക്ക് ഞാൻ മെച്ചപ്പെടാനായി കഴിയുന്ന ചില കാര്യങ്ങളിൽ ഉപദേശം നൽകി.അദ്ദേഹം പിന്നീട് അടക്കം കൊണ്ടുവന്ന മാറ്റങ്ങൾ കാണുമ്പോൾ ഏറെ സന്തോഷം “സച്ചിൻ പറഞ്ഞു

Previous articleഒരൊറ്റ ടി:2 പരമ്പര കാത്തിരിക്കുന്നത് സൂപ്പർ റെക്കോർഡുകൾ :ഹിറ്റായി മാറാൻ ഹിറ്റ്‌മാൻ
Next articleവീണ്ടും ഇഷാന്‍ കിഷനു അവസരം. എന്തുകൊണ്ട് റുതുരാജ് ഗെയ്ക്വാദ് കളിക്കുന്നില്ലാ ? കാരണം ഇത്