ഇന്ത്യ :ഇംഗ്ലണ്ട് ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റ് മത്സരം ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് എല്ലാം സമാനിച്ചത് അപൂർവമായ നേട്ടം. ലോർഡ്‌സിലെ വിഖ്യാത സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെ 151 റൺസിനാണ് വിരാട് കോഹ്ലിയും സംഘവും കീഴടക്കിയത് എല്ലാ ക്രിക്കറ്റ് പ്രേമികളും ഒരുപക്ഷേ ഇന്ത്യൻ ടീമിന്റെ തോൽവിയാണ് ലോർഡ്‌സിൽ അഞ്ചാം ദിനം പ്രതീക്ഷിച്ചത് എങ്കിലും വാലറ്റ നിരയുടെ ബാറ്റിങ് മികവും ഒപ്പം ബൗളിംഗ് സംഘത്തിന്റെ മാസ്മരിക ബൗളിംഗ് പ്രകടനവും ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നൽകിയത് എക്കാലവും തന്നെ ഓർത്തിരിക്കാൻ കഴിയുന്ന ജയം.ടീം ഇന്ത്യയുടെ ജയത്തിന് ശേഷമുള്ള വൻ ആഘോഷവും ഒപ്പം ഇന്ത്യൻ ക്രിക്കറ്റ് ടീം ഡ്രസിങ് റൂമിലെ ആവേശവുമാണ് എല്ലാ ക്രിക്കറ്റ് പ്രേമികളും ചർച്ചാവിഷയമാക്കി മാറ്റുന്നത്.
അഞ്ചാം ദിനം മത്സരം സമനിലയിലേക്ക് നീക്കുവാനായി ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാർ കഠിനമായ പോരാട്ടം കാഴ്ചവെച്ചെങ്കിലും ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ ലോർഡ്‌സിലെ മണ്ണിൽ തീപാറും ബൗളിംഗ് പ്രകടനം ആവർത്തിച്ചു. രണ്ടാം ഇന്നിങ്സിൽ മുഹമ്മദ് സിറാജ് നാലും ജസ്‌പ്രീത് ബുംറ മൂന്നും ഇഷാന്ത് ശർമ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ ഓപ്പണിങ് ബാറ്റ്‌സ്മാൻ ലോകേഷ് രാഹുലാണ് കളിയിലെ മാൻ ഓഫ് ദി മാച്ച്.
എന്നാൽ അൻഡേഴ്സൺ വിക്കറ്റ് വീണ നിമിഷം ജയത്തിന്റെ ത്രില്ലിൽ നായകൻ കോഹ്ലി സ്റ്റേഡിയത്തിന് ചുറ്റും വളരെ ആവേശപൂർവ്വം വലംവെച്ചതും തന്റെ സന്തോഷം പ്രകടിപ്പിച്ചതും എല്ലാം വൻ ചർച്ചയായി മാറിയെങ്കിലും ഇപ്പോൾ ക്രിക്കറ്റ് ലോകവും ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ എല്ലാം ഏറ്റെടുക്കുന്നത് ഇന്നലെ ജയത്തിന് ശേഷം നായകൻ കോഹ്ലി സ്റ്റാർ ഓപ്പണിങ് ബാറ്റ്‌സ്മാൻ രോഹിത് ശർമയെ കെട്ടിപിടിച്ച് തന്റെ സന്തോഷം പ്രകടിപ്പിച്ചതാണ്. ക്രിക്കറ്റ് ലോകത്തെ പല വിമർശകരും കോഹ്ലിയും രോഹിത്തും തമ്മിൽ തർക്കങ്ങളാണ് എന്നും പറയാറുണ്ട് എങ്കിലും ഇന്നലത്തെ കാഴ്ചകൾ ഏറ്റെടുക്കുകയാണ് എല്ലാ ക്രിക്കറ്റ് ആരാധകരും.