മോശം ഫോമിനെ തുടർന്ന് ഇന്ത്യയുടെ 20-20 ടീമിൽ നിന്നും കെ.എൽ രാഹുലിനെ ഒഴിവാക്കിയേക്കും. ചേതൻ ശർമ തലവനായ സെലക്ഷൻ പാനലാണ് ശ്രീലങ്കക്കെതിരായ ട്വൻറി20 പരമ്പരയ്ക്കുള്ള ടീമിൽ നിന്നും സൂപ്പർ താരത്തെ ഒഴിവാക്കിയേക്കും എന്ന റിപ്പോർട്ടുകൾ പുറത്തു വന്നത്. ഓസ്ട്രേലിയയിൽ വച്ച് നടന്ന കഴിഞ്ഞ ലോകകപ്പിൽ നിരാശാജനകമായ പ്രകടനം ആയിരുന്നു രാഹുൽ കാഴ്ചവച്ചത്.
ലോകകപ്പിലെ 6 മത്സരങ്ങളിൽ 4 മത്സരങ്ങളിലും രണ്ടക്കം കാണാതെയാണ് താരം പുറത്തായത്.പുതിയ സെലക്ഷൻ കമ്മിറ്റിയെ തിരഞ്ഞെടുക്കാൻ സമയം എടുക്കുന്നതിനാലാണ് ചേതൻ ശർമ തന്നെ ശ്രീലങ്കക്കെതിരെ ടീമിനെ തിരഞെടുക്കുന്നത്. ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെയാണ് പുതിയ സെലക്ഷൻ കമ്മിറ്റിയെ നിയോഗിക്കാൻ തീരുമാനിച്ചത്.
ഇനിയും ഒരാഴ്ച സമയം കൂടെ കമ്മിറ്റി അധികാരമേൽക്കാൻ സമയം എടുക്കും. ശ്രീലങ്കക്കെതിരെ പരമ്പര തുടങ്ങുന്നത് ജനുവരി മൂന്നിനാണ്.നായകൻ രോഹിത് ശർമ പരിക്കിൻ്റെ പിടിയിലാണ്.പരിക്ക് മൂലം ബംഗ്ലാദേശിനെതിരായ ഏകദിന മത്സരവും,ടെസ്റ്റ് പരമ്പരയും നഷ്ടമായിരുന്നു.
നായകൻ രോഹിത് ശർമയുടെ അഭാവത്തിൽ ഇന്ത്യയെ നയിക്കുക ഹർദിക് പാണ്ഡ്യ ആയിരിക്കും നയിക്കുക.ഇന്ത്യയുടെ സ്ഥിര നായകൻ ആയി താരത്തെ തിരഞെടുത്തോളും.ഈ വർഷം രാഹുലിൻ്റെ കരിയറിലെ ഏറ്റവും മോശം വർഷം ആയിരുന്നു.28.93 ആണ് താരത്തിൻ്റെ ശരാശരി.