ഐപിൽ പതിനഞ്ചാം സീസണിൽ വിജയ കുതിപ്പ് തുടരുകയാണ് ലോകേഷ് രാഹുൽ നയിക്കുന്ന ലക്ക്നൗ ടീം. ഡൽഹി ക്യാപിറ്റൽസ് എതിരായ ഇന്നത്തെ മത്സരത്തിലും ജയം കരസ്ഥമാക്കിയ ലക്ക്നൗ ടീം പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് എത്തി.
നിർണായക കളിയിൽ ബാറ്റ്‌സ്മാന്മാർ ആദ്യം മികച്ച പ്രകടനവുമായി തിളങ്ങിയപ്പോൾ ബൗളിംഗ് നിര സമ്മർദ്ദത്തെ നേരിട്ടു. ഒരിക്കൽ കൂടി ക്യാപ്റ്റൻ രാഹുൽ മുന്നിൽ നിന്നും നയിച്ച കളിയിൽ അപൂർവ്വ റെക്കോർഡുകൾക്കും താരം അവകാശിയായി. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ് ആരംഭിച്ച ലക്ക്നൗ ടീമിനായി ക്യാപ്റ്റൻ ലോകേഷ് രാഹുൽ നേടിയത് മറ്റൊരു ഫിഫ്റ്റി.
സീസണിൽ ഇതിനോടകം രണ്ട് സെഞ്ചുറി നേടി കഴിഞ്ഞ രാഹുൽ ഡൽഹിക്ക് എതിരെ തുടക്ക ഓവറുകളിൽ കരുതലോടെ തുടങ്ങിയ ശേഷമാണ് അറ്റാക്കിംഗ് ശൈലിയിലേക്ക് നീങ്ങിയത്. വെറും 51 പന്തിൽ 77 റൺസ് നാല് ഫോറും 5 സിക്സ് അടക്കം നേടിയ ലോകേഷ് രാഹുൽ വിക്കെറ്റ് നഷ്ടമായത് അവസാന ഓവറുകളിൽ ലക്ക്നൗ സ്കോറിങ് വേഗത്തെ ബാധിച്ചു. മത്സരത്തിൽ 5 സിക്സ് നേടിയ താരം ഐപിൽ ക്രിക്കറ്റിൽ തന്റെ മറ്റൊരു നേട്ടം കൂടി പൂർത്തിയാക്കി.
ഇന്ത്യൻ പ്രീമിയർ ലീഗിലെ 150ആം സിക്സ് എന്നുള്ള നേട്ടം സ്വന്തമാക്കിയ താരം 150 സിക്സ് അതിവേഗം ഐപിഎല്ലിൽ പായിക്കുന്ന ഇന്ത്യൻ ബാറ്റ്സ്മാനെന്ന റെക്കോർഡ് കൂടി കരസ്ഥമാക്കി. രാഹുൽ വെറും 95 ഇന്നിങ്സിൽ നിന്നുമാണ് 150 സിക്സ് ക്ലബ്ബിലേക്ക് സ്ഥാനം നേടുന്നത്.125 ഇന്നിങ്സിൽ നിന്നും 150 സിക്സ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ റെക്കോർഡാണ് ലോകേഷ് രാഹുൽ മറികടന്നത്